തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി തുടങ്ങിയ അധ്യയനം 1000 ക്ലാസ് പിന്നിട്ടു. ജൂൺ ഒന്ന് മുതൽ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച സമാന്തര പഠനരീതിയിലാണ് 1000 ക്ലാസ് പൂർത്തിയായത്. വിക്ടേഴ്സ് ചാനൽ വഴി 604 ഉം പ്രാദേശിക കേബിൾ ശൃംഖല വഴി കന്നട മീഡിയം വിദ്യാർഥികൾക്കുള്ള 274ഉം തമിഴ് മീഡിയം വിദ്യാർഥികൾക്കുള്ള 163 ഉം ക്ലാസ് ഇതിൽ ഉൾപ്പെടും.
കൈറ്റ് വിക്ടേഴ്സിെൻറ വെബ്സ്ട്രീമിങ്ങിനായി ഒന്നരമാസം ഉപയോഗിച്ചത് 141 രാജ്യങ്ങളില്‍ നിന്നായി 442 ടെറാബൈറ്റ് േഡറ്റയാണ്. പ്രതിമാസ യൂട്യൂബ് കാഴ്ച 15 കോടിയിലധികവും. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യൂട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം കാഴ്ചക്കാരുണ്ട്. കൈറ്റ് യൂട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പ്രതിമാസം ശരാശരി 15 ലക്ഷം രൂപ യൂട്യൂബിൽനിന്ന് പരസ്യവരുമാനവുമുണ്ട്.
തിരുവനന്തപുരം ഉള്‍പ്പെടെ പ്രദേശങ്ങൾ ഹോട്സ്പോട്ടാകുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ക്ലാസ് തയാറാക്കാൻ കൈറ്റ് സംവിധാനമൊരുക്കിയതായി സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. കായികവിഷയങ്ങള്‍ ഉള്‍പ്പെടെ പുതിയ പൊതു ക്ലാസുകള്‍ ആഗസ്റ്റ് മുതല്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.