മൊറയൂര്‍: കോവിഡ് വ്യാപനം വീണ്ടും ഭീഷണി സൃഷ്ടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി പ്രത്യേക പരിശീലന പുസ്തകം പുറത്തിറക്കി മോങ്ങം എ.എം.യു.പി സ്കൂളിലെ അധ്യാപക കൂട്ടായ്മ. ജനുവരി 21 മുതല്‍ വിദ്യാലയങ്ങള്‍ അടക്കുന്നതോടെ ഇതുവരെ തുടര്‍ന്നുവന്ന പഠന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായാണ് ഓരോ ക്ലാസുകള്‍ക്കും പ്രത്യേക പുസ്തകം തയാറാക്കിയത്.
'എവേക്ക്' എന്ന പേരില്‍ വിവിധ ക്ലാസുകളിലെ അധ്യാപകര്‍ ചേര്‍ന്നാണ് പുസ്തകം തയാറാക്കിയത്. ക്ലാസുകള്‍ പുനരാരംഭിച്ച ശേഷം വീണ്ടും ഓണ്‍ലൈന്‍ പഠനം തുടങ്ങുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠന പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പഠന പുസ്തകം തയാറാക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. പുസ്തക പ്രകാശനം മൊറയൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. സുലൈഖ, ചന്ദ്രന്ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് സി. ഹംസ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന് റഷീദ് നാനാക്കല്‍, അധ്യാപകര്‍, പി.ടി.എ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.