പ്രതീകാത്മക ചിത്രം

ഓപൺ സ്കൂൾ വിദ്യാർഥികൾക്കും അർധ വാർഷിക പരീക്ഷക്ക്​ ചോദ്യപേപ്പർ!

തി​രു​വ​ന​ന്ത​പു​രം: റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്ക്​ ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചോ​ദ്യ​പേ​പ്പ​ർ അ​ച്ച​ടി​ച്ച്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം. ഇ​തു​വ​ഴി ആ​റു ല​ക്ഷ​ത്തോ​ളം ചോ​ദ്യ​​പേ​പ്പ​ർ​ പാ​ഴാ​യി. ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യ​​പേ​പ്പ​റു​ക​ൾ എ​ത്തി​ച്ച​പ്പോ​ഴാ​ണ്​ പി​ഴ​വ്​ പു​റ​ത്തു​വ​ന്ന​ത്.

ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​താ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഉ​പ​യോ​ഗി​ച്ച്​ അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്കു​ള്ള ചോ​ദ്യ​​പേ​പ്പ​ർ ത​യാ​റാ​ക്കി​യ​താ​ണ്​ പി​ഴ​വാ​യ​ത്. അ​ര​ല​ക്ഷ​ത്തോ​ളം വീ​തം വി​ദ്യാ​ർ​ഥി​ക​ൾ ഓ​പ​ൺ സ്കൂ​ളി​നു​ കീ​ഴി​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​താ​നു​ണ്ട്. എ​ന്നാ​ൽ, ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പാ​ദ​വാ​ർ​ഷി​ക, അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ന​ട​ത്താ​റി​ല്ല. ഇ, ​വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​യ സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ്​ അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ​ക്കാ​യി ചോ​ദ്യ​പേ​പ്പ​ർ എ​ത്തി​ച്ച​ത്.

ഓ​പ​ൺ സ്കൂ​ളി​ന്​ കീ​ഴി​ലു​ള്ള ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​റു വി​ഷ​യ​ങ്ങ​ൾ​ക്കാ​യി ആ​റു​ ല​ക്ഷ​ത്തോ​ളം ചോ​ദ്യ​പേ​പ്പ​റാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ഈ ​ഇ​ന​ത്തി​ൽ 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ പാ​ഴ്​​ച്ചെ​ല​വ്​ വ​രു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ക​ഴി​ഞ്ഞ വ​ർ​ഷം പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ അ​ധ്യാ​പ​ക​ർ​ക്ക്​ വേ​ത​നം ന​ൽ​കാ​തി​രി​ക്കു​മ്പോ​ഴാ​ണ്​ ആ​വ​ശ്യ​മി​ല്ലാ​തെ ഓ​പ​ൺ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ചോ​ദ്യ​​പേ​പ്പ​ർ ത​യാ​റാ​ക്കി ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം വ​രു​ത്തി​യ​ത്. ഇ​തി​ന്​ കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന്​ കെ.​എ​ച്ച്.​എ​സ്.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Half yearly examination for open school students also

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.