കോഴിക്കോട്: സംസ്ഥാനത്തെ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ശ്രീനാരായണ ഓപൺ സർവകലാശാലക്ക് കീഴിലാക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തത് സർക്കാറിന് തിരിച്ചടിയായി.
യു.ജി.സിയുടെ പുതിയ ചട്ടം മറച്ചുവെച്ചാണ് ഓപൺ സർവകലാശാലയുടെ ഓർഡിനൻസ് പുറത്തിറക്കിയതെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പാരലൽ കോളജ് വിദ്യാർഥികളെയും അധ്യാപകരെയും ദുരിതത്തിലാക്കുന്നതായിരുന്നു സർക്കാർ തീരുമാനം. മറ്റു സർവകലാശാലകൾക്ക് ആശ്വാസമാകുന്നതുമാണ് ഹൈകോടതിയുടെ ഇടപെടൽ.
ഹൈകോടതി സ്റ്റേയെ തുടർന്ന് സ്വന്തം നിലയിൽ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങാൻ സർവകലാശാലകൾക്ക് എളുപ്പമാകും. കോഴ്സുകൾ നടത്താൻ കാലിക്കറ്റ് സർവകലാശാല യു.ജി.സിക്ക് ഉടൻ അപേക്ഷ നൽകും. ഈ മാസം 15 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഈ മാസം 16നാണ് കേസ് ഇനി പരിഗണിക്കുക.
നിയമയുദ്ധം നീണ്ടുപോയാൽ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നാണ് സർവകലാശാലകളുടെ നിലപാട്. യു.ജി.സിയുടെ പുതിയ ചട്ടമനുസരിച്ച് കാലിക്കറ്റ്, എം.ജി, കേരള, കണ്ണൂർ തുടങ്ങിയ സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താം. കോഴ്സ് തുടങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാല സംസ്ഥാന സർക്കാറിനെ സമീപിച്ചിരുന്നു. യു.ജി.സിയുടെ അംഗീകാരം തേടാതെയുള്ള സർക്കാറിെൻറ നടപടിയും നിയമവഴിയിൽ ഇനിയും തടസ്സമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.