കൊച്ചി: വിവിധ കോഴ്സുകൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിന് പകരം അവിടെ നിന ്നുള്ള കൽപിത സർവകലാശാലകൾ വിദ്യാർഥികളെത്തേടി കേരളത്തിലേക്ക് എത്തുന്നു. അടുത്ത വർഷത്തോടെ സംസ്ഥാനത്ത് സജീവമാകാനുള്ള നീക്കത്തിലാണ് ഇവർ. അക്കാദമിക നിലവാരത്തിെ ൻറ അടിസ്ഥാനത്തിൽ 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിപുലമായ സ്വയംഭരണാധികാരം നൽകാനുള്ള യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷെൻറ തീരുമാനമാണ് ഇതിലേക്ക് നയിച്ചത്.
അഞ്ച് കേന്ദ്ര സർവകലാശാലകൾ, 21 സംസ്ഥാന സർവകലാശാലകൾ, 24 കൽപിത സർവകലാശാലകൾ, രണ്ട് സ്വകാര്യ സർവകലാശാലകൾ, എട്ട് സ്വയംഭരണ കോളജുകൾ എന്നിവയാണ് പട്ടികയിലുണ്ടായിരുന്നത്. സ്വന്തം സംസ്ഥാനത്തിന് പുറത്ത് ഓഫ് കാമ്പസ് സെൻറർ തുടങ്ങാൻ ഇവർക്ക് അനുമതിയായി. ഇതാണ് നിർണായക നീക്കത്തിന് കാരണമായത്. ഇപ്പോൾത്തന്നെ തങ്ങളുടെ സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുവെന്നതാണ് ഇവരെ ഏറ്റവുമധികം ആകർഷിക്കുന്നത്.
അടുത്ത അധ്യയന വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് ഒരു സ്ഥാപനത്തിെൻറ തീരുമാനം. കൊച്ചി കേന്ദ്രീകരിച്ചാകും തുടക്കമെന്നാണ് വിവരം. വിവിധ വിഷയങ്ങളിൽ ആധുനികമായ നവതലമുറ പഠനശാഖകളും ഗവേഷണ അവസരങ്ങളും തേടുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഇതു സുവർണാവസരമാകുമെന്നാണ് വിലയിരുത്തൽ.
പ്ലസ്ടുവിന് ശേഷം ഇതര സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്ന കുട്ടികളുടെ ഒഴുക്ക് കുറയാൻ ഇത് കാരണമായേക്കുമെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവർ വിലയിരുത്തുന്നത്. സ്വയംഭരണ സ്ഥാപനങ്ങളായതിനാൽ തങ്ങൾക്ക് മേഖലയിൽ നിരവധി മേന്മകളുണ്ടെന്ന് ഇവർ പറയുന്നു. നിരന്തരം പരിഷ്കരിക്കുന്ന സിലബസ്, വിദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള കോഴ്സുകൾ, വിദേശ അധ്യാപകരുടെ സേവനം തുടങ്ങിയ വാഗ്ദാനങ്ങളുമായാണ് ഇൗ സ്ഥാപനങ്ങൾ എത്തുന്നത്.
സ്ഥാപനങ്ങളുടെ രംഗപ്രവേശം സംസ്ഥാനത്തെ ഗവേഷകർക്കും അധ്യാപകർക്കും തങ്ങളുടെ അക്കാദമിക നിലവാരം നവീകരിക്കാൻ സഹായകമാവുമെന്നും പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.