ന്യൂഡൽഹി: ജർമനിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 18മാസം കൂടി താമസ അനുമതി നീട്ടി നൽകാൻ തീരുമാനം. ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രതിവർഷം 3000 തൊഴിൽ അന്വേഷക വിസകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് ഇന്ത്യ സന്ദർശിക്കുന്ന ജർമൻ വിദേശകാര്യമന്ത്രി അന്നലേനെ ബെയർബോക്കിന്റെയും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെയും സാന്നിധ്യത്തിൽ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി സഹകരണ കരാർ ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ ജർമനി അക്കാദമിക വിലയിരുത്തൽ കേന്ദ്രം സ്ഥാപിക്കും.
കൂടുതൽ വിദ്യാർഥികൾക്ക് ജർമനിയിൽ ഉപരിപഠനത്തിന് സൗകര്യവും ഒരുക്കും. ഹ്രസ്വകാല സന്ദർശന വിസകൾക്കുള്ള നടപടിക്രമങ്ങളിലും ഇളവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.