എം.ജിയിൽ സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിൽ അഞ്ചു വർഷത്തെ റെഗുലർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് (ബിരുദ -ബിരുദാനന്തര കോഴ്സുകൾ ഒന്നിച്ചുചേർത്ത്) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ മൂന്ന് സ്ട്രീമുകളിൽ 10 വീതം ഒഴിവുകളുണ്ട്. ഇവക്ക് പുറമെ കോഴ്സിന്റെ ഭാഗമായി ബിരുദതലത്തിൽതന്നെ ആർക്കിയോളജി, ഡെവലപ്മെന്റ് സ്റ്റഡീസ്, ആന്ത്രോപ്പോളജി, സോഷ്യൽ മെഡിസിൻ, സോഷ്യൽ സ്റ്റാറ്റിസ്റ്റിക്സ്, ഡിജിറ്റൽ ഹ്യുമാനിറ്റീസ്, കോൺസ്റ്റിറ്റ്യൂഷനൽ സ്റ്റഡീസ്, എൻവയൺമെന്റൽ സ്റ്റഡീസ്, സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷനൽ റിലേഷൻസ്, ഹ്യൂമൻ റൈറ്റ്സ്, റിസർച് മെത്തഡോളജി, അക്കാദമിക് റൈറ്റിങ് തുടങ്ങിയ വിഷയങ്ങൾ പഠിക്കാനുള്ള അവസരവുമുണ്ട്. ഗവേഷണത്തിന് ഊന്നൽനൽകി വിഭാവനംചെയ്ത പാഠ്യപദ്ധതിയിൽ ഗവേഷണ സാധ്യതയുള്ള പല വിഷയങ്ങളിലും സെമിനാർ കോഴ്‌സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിരുദപഠനത്തിന് ശേഷം എക്സിറ്റ് ഓപ്ഷനുമുണ്ട്. എം.ജി സർവകലാശാലയിലെ അധ്യാപകർക്ക് പുറമേ ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ സർവകലാശാലകളിലെ വിസിറ്റിങ് അധ്യാപകരുടെ സേവനവും ലഭ്യമാണ്. സർവകലാശാല നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. വിശദ വിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനുമായി സർവകലാശാല വെബ്സൈറ്റ് www.cat.mgu.ac.in സന്ദർശിക്കുക. ഫോൺ: 9717039874.

Tags:    
News Summary - Integrated Masters Program in Social science subjects at MG University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.