ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) മദ്രാസ് പുതുവർഷം നടത്തു ന്ന പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ഒാൺലൈനായി ഇപ്പോ ൾ സമർപ്പിക്കാം. ജനുവരി 23 വരെ അപേക്ഷ സ്വീകരിക്കും. ഏപ്രിൽ 21ന് ദേശീയതലത്തിൽ നടത്തുന് ന ഹ്യുമാനിറ്റീസ് ആൻഡ്, സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷെൻറ (HSEE 2019) റാങ്ക് പരി ഗണിച്ചാണ് തെരെഞ്ഞടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം http://hsee.iitm.ac.inൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മതി) വിജയിച്ചവർക്ക് HSEE 2019ന് അപേക്ഷിക്കാം. 1994 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവരാകണം. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗത്തിൽപെടുന്നവർ 1989 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവരായാലും അപേക്ഷിക്കാം.
പരീക്ഷഫീസ് 2400 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡിക്കാർക്ക് 1200 രൂപ. ബാങ്ക് ചാർജായി 40 രൂപ കൂടി അടക്കണം. നെറ്റ് ബാങ്കിങ്/ക്രഡിറ്റ്/ഡബിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. അപേക്ഷ ഒാൺലൈനായി http://hsee.iitm.ac.inൽ സമർപ്പിക്കാം. അഡ്മിറ്റ് കാർഡ് മാർച്ച് 20 മുതൽ ഏപ്രിൽ 21 വരെ ഡൗൺലോഡ് ചെയ്യാം.
എൻട്രൻസ് പരീക്ഷ ഏപ്രിൽ 21ന് രാവിലെ 10 മുതൽ ഒരുമണിവരെ തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും. ഫലം മേയ് 13ന് പ്രസിദ്ധപ്പെടുത്തും.
എം.എ കോഴ്സിൽ ഡെവലപ്മെൻറ് സ്റ്റഡീസ് (23 സീറ്റ്), ഇംഗ്ലീഷ് സ്റ്റഡീസ് (23) എന്നിങ്ങനെ രണ്ട് സ്ട്രീമുകളിലാണ് പഠനാവസരം. ആകെ 46 സീറ്റുകളാണുള്ളത്. സെമസ്റ്റർ ഫീസ് 12147 രൂപ. കൂടുതൽ വിവരങ്ങൾ http://hsee.iitm.ac.inൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.