സംസ്ഥാന സഹകരണ യൂനിയൻ 2024-25 വർഷം നടത്തുന്ന ജൂനിയർ സഹകരണ ഡിപ്ലോമ (ജെ.ഡി.സി) കോഴ്സ് പ്രവേശനത്തിന് മാർച്ച് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പ്രായം 16-40 ഒ.ബി.സികൾക്ക് 43, പട്ടിക വിഭാഗത്തിന് 45 വയസ്സുവരെയാകാം. സഹകരണസംഘം ജീവനക്കാർക്ക് ഉയർന്ന പ്രായപരിധിയില്ല. ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർക്കും അപേക്ഷിക്കാം.
പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.scu.kerala.gov.inൽ.. അപേക്ഷാഫീസ് 175 രൂപ. പട്ടികവിഭാഗത്തിന് 85 രൂപ. സഹകരണസംഘം ജീവനക്കാർക്ക് 350 രൂപ. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്ലോഡ് ചെയ്യണം. യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിഗണിച്ച് ഇന്റർവ്യൂ നടത്തിയാണ് പ്രവേശനം.
16 സഹകരണ പരിശീലന കേന്ദ്രങ്ങളിലാണ് കോഴ്സുള്ളത്. തിരുവനന്തപുരം-കവടിയാർ-കുറവൻകോണം, അവന്നൂർ (കൊട്ടാരക്കര), ആറന്മുള (പത്തനംതിട്ട), ചേർത്തല, പാല, നെടുങ്കണ്ടം (ഇടുക്കി), നോർത്ത് പറവൂർ, അയ്യന്തോൾ (തൃശൂർ), പാലക്കാട്, തിരൂർ, തളി (കോഴിക്കോട്), കരണി (വയനാട്), സൗത്ത് ബസാർ (കണ്ണൂർ), മണ്ണയാട് (തലശ്ശേരി), മൂന്നാട് (കാസർകോട്) എന്നിവിടങ്ങളിലാണ് പരിശീലനകേന്ദ്രങ്ങൾ. ഇതിനു പുറമെ പട്ടികജാതി/വർഗക്കാർക്ക് മാത്രമുള്ള ബാച്ചുകൾ കൊട്ടാരക്കര, ചേർത്തല, കണ്ണൂർ, വയനാട് സഹകരണ പരിശീലന കേന്ദ്രങ്ങളിലുണ്ട്.
ഓരോ കേന്ദ്രത്തിലും സീറ്റുകളിൽ 50 ശതമാനം ജനറൽ വിഭാഗത്തിനും 35 ശതമാനം സഹകരണ ജീവനക്കാർക്കും 15 ശതമാനം വകുപ്പ് ഉദ്യോഗസ്ഥർക്കും വിഭജിച്ച് നൽകും. പഠിച്ചിറങ്ങുന്നവർക്ക് സഹകരണ സംഘം/ബാങ്കുകളിൽ തൊഴിൽ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.