ന്യൂഡൽഹി: ഐ.ഐ.ടികളും എൻ.ഐ.ടികളും ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ എൻജിനീയറിങ് കോളജുകളിലെ പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ) മെയിൻ 2024 രണ്ടാം സെഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർഥികൾക്ക് jeemain.nta.ac.in എന്ന വെബ്സൈറ്റ് വഴി മാർച്ച് രണ്ടിന് രാത്രി ഒമ്പതു വരെ അപേക്ഷിക്കാം.
ഏപ്രിൽ ഒന്നിനും ഏപ്രിൽ 15നും ഇടയിലാണ് ജെ.ഇ.ഇ മെയിൻ രണ്ടാം സെഷന്റെ പരീക്ഷ നടക്കുക. അഡ്മിറ്റ് കാർഡുകൾ പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ലഭ്യമാകും. പരീക്ഷ നഗര സ്ലിപ് മാർച്ച് മൂന്നാംവാരത്തോടെ പുറത്തിറങ്ങും. ഫലം ഏപ്രിൽ 25ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.