ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദ പശ്ചാത്തലത്തിൽ പിഎച്ച്.ഡി പ്രവേശനത്തിന് യു.ജി.സി നെറ്റ് സ്കോർ പരിഗണിക്കുന്നത് ഒഴിവാക്കി സ്വന്തം പരീക്ഷയെന്ന പഴയ രീതിയിലേക്കുതന്നെ തിരിച്ചുപോകാനൊരുങ്ങി ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു).
ഈ വർഷം മുതലാണ് പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോറും പരിഗണിക്കാമെന്ന് യു.ജി.സി തീരുമാനിച്ചത്. ഇത് ജെ.എൻ.യുവിലും നടപ്പിൽവരുത്താൻ ജെ.എൻ.യു അധികൃതർ തീരുമാനിച്ചിരുന്നു.
എന്നാൽ, പരീക്ഷ പേപ്പർ ചോർച്ചയെത്തുടർന്ന് യു.ജി.സി നെറ്റ് റദ്ദാക്കിയതടക്കുള്ള വിഷയങ്ങളിൽ നടപടി താളംതെറ്റിയതോടെ പഴയ സംവിധാനത്തിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് ജെ.എൻ.യു അധികൃതർ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം തേടി. ഇക്കാര്യം ജെ.എൻ.യു അധ്യാപക സംഘടന മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ബന്ധപ്പെട്ടവരിൽനിന്ന് നിർദേശങ്ങൾ തേടുക മാത്രമാണ് ഉണ്ടായതെന്നും ജെ.എൻ.യു വി.സി ശാന്തിശ്രി ധുലിപുടി പറഞ്ഞു.യു.ജി.സി നെറ്റ് ഫലം വൈകുന്നതിനാൽ പിഎച്ച്.ഡി പ്രവേശനം നീണ്ടുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.