രാജ്യത്തെ ഐ.ഐ.ടികൾ, എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ, ഐ.ജി.ഇ.എസ്.ടി, സർക്കാർ ഫണ്ടോടു കൂടി പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ 2024-25 വർഷം നടത്തുന്ന ബി.ഇ/ബി.ടെക്/ബി.ആർക്/ബി.പ്ലാനിങ് പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് സീറ്റ് അലോക്കേഷനിൽ (ജോസ 2024) പങ്കെടുക്കുന്നതിന് ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് നേടിയവർക്ക് ചോയ്സ് ഫില്ലിങ് അടക്കം ഓൺലൈനായി ജൂൺ 18ന് വൈകീട്ട് അഞ്ചുവരെ രജിസ്റ്റർ ചെയ്യാം.
https://josaa.nic.inൽ ഇതിന് സൗകര്യമുണ്ട്. ആർക്കിടെക്ചർ അഭിരുചി പരീക്ഷയിൽ (എ.എ.ടി) യോഗ്യത നേടിയവർക്ക് ജൂൺ 14 മുതലാണ് രജിസ്റ്റർ ചെയ്യാവുന്നത്. ചോയ്സ് ഫില്ലിങ് ലോക്കിങ്, സീറ്റ് അലോക്കേഷൻ ഷെഡ്യൂളുകളും പ്രവേശന നടപടികളും വെബ്സൈറ്റിൽ ബിസിനസ് റൂൾസിലുണ്ട്.
ജൂൺ 14 രാത്രി എട്ടുവരെ ചോയ്സ് ഫില്ലിങ് നടത്തിയവരുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് ആദ്യ മോക്ക് സീറ്റ് അലോക്കേഷൻ 15ന് ഉച്ച രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. 16 വൈകീട്ട് അഞ്ചുവരെ ചോയ്സ് രേഖപ്പെടുത്തുന്നവരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 17ന് ഉച്ച 12.30ന് രണ്ടാമത്തെ മോക്ക് സീറ്റ് അലോക്കേഷൻ പ്രസിദ്ധപ്പെടുത്തും.
സാധ്യതകളറിയുന്നതിന് മോക്ക് സീറ്റ് അലോക്കേഷൻ സഹായകമാണ്. 18ന് വൈകീട്ട് അഞ്ചുവരെ മാത്രമേ ചോയ്സ് ഫില്ലിങ്, ലോക്കിങ് ഉൾപ്പെടെയുള്ള രജിസ്ട്രേഷൻ സൗകര്യം ലഭിക്കുകയുള്ളു. ഈ സമയപരിധിക്കുള്ളിൽ ജോസ സീറ്റ് അക്സപ്സ്റ്റൻസ് ഫീസുമടച്ചിരിക്കണം.
ഡേറ്റാ വെരിഫിക്കേഷൻ പൂർത്തിയാക്കി 20ന് രാവിലെ 10 മണിക്ക് ആദ്യ റൗണ്ട് സീറ്റ്, അലോക്കഷൻ പ്രസിദ്ധപ്പെടുത്തും. രേഖകൾ അപ് ലോഡ് ചെയ്ത് ഫീസ് അടച്ച് ജൂൺ 25 വരെ ഓൺലൈനായി റിപ്പോർട്ട് ചെയ്യാം. 24 വൈകീട്ട് അഞ്ചുമണിക്കകം ഫീസ് അടച്ചിരിക്കണം.
സെക്കൻഡ് റൗണ്ട് സീറ്റ് അലോക്കേഷൻ ജൂൺ 27 വൈകീട്ട് അഞ്ചിനും ജൂലൈ നാലിന് വൈകീട്ട് അഞ്ചിന് മൂന്നാം റൗണ്ട് സീറ്റ് അലോക്കേഷനും ജൂലൈ 10ന് നാലാം റൗണ്ട് സീറ്റ് അലോക്കേഷനും ഐ.ഐ.ടികൾക്കായുള്ള അഞ്ചാം റൗണ്ട് (ഫൈനൽ) അലോക്കേഷൻ ജൂലൈ 17നും പ്രസിദ്ധീകരിക്കും.
ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 റാങ്കുകാർക്കാണ് ഐ.ഐ.ടികളിൽ പ്രവേശനത്തിന് അർഹതയുള്ളത്. ജെ.ഇ.ഇ മെയിൻ 2024 റാങ്കുകാർക്ക് എൻ.ഐ.ടികളിലും ഐ.ഐ.ഇ.എസ്.ടി, ഐ.ഐ.ഐ.ടികൾ, ജി.എഫ്.ടി.ഐകൾ മുതലായ സ്ഥാപനങ്ങളിലും പ്രവേശനം നേടാം.
പ്രവേശനമാഗ്രഹിക്കുന്നവർ ജോസ ഓൺലൈൻ പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. അക്കാദമിക് പ്രോഗ്രാമുകളും സീറ്റുകളും ജോസ ഓൺലൈൻ പോർട്ടലിൽ ലഭ്യമാകും. മുൻഗണനാ ക്രമത്തിൽ പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റിയാണ് ഓൺലൈൻ കൗൺസലിങ് സീറ്റ് അലോക്കേഷൻ നടപടികൾ നിയന്ത്രിക്കുന്നത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.