കേരളത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ തലങ്ങളിൽ അധ്യാപകരായി നിയമിക്കപ്പെടാനുള്ള യോഗ്യതാനിർണയ പരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 29, 30 തീയതികളിൽ നടത്തും. ഇനി പറയുന്ന നാലു വിഭാഗങ്ങളിലായാണ് പരീക്ഷ.
കാറ്റഗറി- 1 ലോവർ പ്രൈമറി ക്ലാസുകൾ, കാറ്റഗറി - 2 അപ്പർ പ്രൈമറി ക്ലാസുകൾ, കാറ്റഗറി - 3 ഹൈസ്കൂൾ ക്ലാസുകൾ, കാറ്റഗറി - 4 ഭാഷാ അധ്യാപകർ- അറബി, ഹിന്ദി, സംസ്കൃതം, ഉർദു-യു.പി തലം വരെ, സ്പെഷലിസ്റ്റ് അധ്യാപകർ (ആർട്ട് & ക്രാഫ്റ്റ്, കായിക അധ്യാപകർ). കെ-ടെറ്റ് ചുമതല പരീക്ഷാഭവനാണ്. പരീക്ഷഘടന, സിലബസ്, അപേക്ഷിക്കാനുള്ള യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ktet.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.
പരീക്ഷകേന്ദ്രം ഹാൾടിക്കറ്റിൽ ലഭ്യമാകും.ഓരോ കാറ്റഗറി പരീക്ഷക്കും അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി/ഭിന്നശേഷി/കാഴ്ച പരിമിതി വിഭാഗത്തിന് 250 രൂപയുമാണ് ഫീസ്. നെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാർഡ് മുഖാന്തരം ഫീസ് അടക്കാം. നിർദേശാനുസരണം ഓൺലൈനായി ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. നവംബർ 17 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത 45 ശതമാനം മാർക്കോടെ പ്ലസ്ടുവും ടി.ടി.സി/ഡി.എസ്/ഡി.എൽ.എഡും അല്ലെങ്കിൽ 45 ശതമാനം മാർക്കോടെ ബിരുദവും ബി.എഡ്/ഡി.എൽ.എഡും. പ്രായപരിധിയില്ല.
കെ-ടെറ്റിൽ യോഗ്യത നേടുന്നതിന് ജനറൽ കാറ്റഗറിക്ക് 60 ശതമാനം (90 മാർക്ക്), എസ്.സി/എസ്.ടി/ഒ.ബി.സി/ഒ.ഇ.സി വിഭാഗങ്ങൾക്ക് 55 ശതമാനം (82 മാർക്ക്), ഭിന്നശേഷിക്കാർക്ക് 50 ശതമാനം (75 മാർക്ക്) എന്നിങ്ങനെ കരസ്ഥമാക്കണം. കെ-ടെറ്റ് പരീക്ഷക്ക് നെഗറ്റിവ് മാർക്കില്ല.നെറ്റ്, സെറ്റ്, എം.ഫിൽ, പിഎച്ച്.ഡി, എം.എഡ് യോഗ്യതകൾ നേടിയവരെ കെ-ടെറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.