file photo

എസ്​.എസ്​.എൽ.സിയിൽ കണ്ണൂർ വീണ്ടും ഒന്നാമൻ, 99.7 %

കണ്ണൂർ: കോവിഡ്​ മഹാമാരിയെ തോൽപിച്ച്​ എസ്​.എസ്​.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത്​ വീണ്ടും ഒന്നാമതായി കണ്ണൂർ. 99.7 ശതമാനം വിജയവുമായാണ് ജില്ല സംസ്ഥാനതലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാമതെത്തിയത്. 99.85 ശതമാനമായിരുന്നു കഴിഞ്ഞ വർഷം.

കഴിഞ്ഞതിനേക്കാൾ നേരിയ കുറവുമാത്രമാണ് ഇത്തവണ ഉണ്ടായത്. 35281 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 35196 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം 34,533 പേർ പരീക്ഷ എഴുതിയപ്പോൾ 34,481 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 748 പേർ ഇത്തവണ കൂടുതലായി പരീക്ഷയെഴുതി.

2020ൽ വിജയശതമാനത്തിൽ സംസ്ഥാനത്ത്​ അഞ്ചാം സ്ഥാനത്തായിരുന്ന കണ്ണൂർ തുടർച്ചയായ രണ്ടാം തവണ ഒന്നാമതായത്​ വലിയ നേട്ടമാണ്​. പ്രതിസന്ധികള്‍ക്കിടയിലും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലക്കുണ്ടായ നേട്ടം ജനകീയ കൂട്ടായ്മയുടെ വിജയമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യ പറഞ്ഞു.

Tags:    
News Summary - Kannur again topped SSLC with 99.7 percent pass percentage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.