കണ്ണൂർ: രാജ്യത്തെ വിവിധ മെഡിക്കൽ കോളജുകളിലെ മെറിറ്റു സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി.
കണ്ണൂർ ചിന്മയ, റിംസ് ഇന്റർനാഷനൽ സ്കൂൾ, കേന്ദ്രീയ വിദ്യാലയം, ചക്കരക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയ 23 സെന്ററുകളാണ് ജില്ലയിൽ ഒരുക്കിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതൽ 5.20 വരെയാണ് പരീക്ഷ. അഡ്മിറ്റ് കാർഡുകൾ എൻ.ടിഎയുടെ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷഹാളിൽ അനുവദനീയമായ ഡ്രസ് കോഡ് പാലിക്കാൻ ശ്രദ്ധിക്കണം. ഹാളിൽ അനുവദിച്ച വസ്തുക്കൾ മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ. അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, മാസ്ക്, സാനിറ്റൈസർ, സുതാര്യമായ വെള്ളക്കുപ്പി എന്നിവ ഹാളിൽ കൊണ്ടുപോകാം.
മലയോരത്ത് അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന വിദ്യാർഥികൾക്കായി കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.