കണ്ണൂർ: പി.ജി സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല രംഗത്ത്. എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിെൻറ സിലബസിൽനിന്ന് പാഠങ്ങൾ നീക്കുമെന്നോ കൂട്ടിച്ചേർക്കുമെന്നോ വൈസ് ചാൻസലർ പ്രസ്താവന നടത്തിയിട്ടില്ലെന്ന് വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
വൈസ് ചാൻസലറെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. വിവാദത്തെ തുടർന്ന് സിലബസ് വിശദമായി പഠിക്കാനും ആവശ്യമെങ്കിൽ പരിഷ്കരണങ്ങൾ ശിപാർശ ചെയ്യാനും നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസിെൻറ പരിഗണനയിലാണ്. അവരുടെ തീരുമാനം അക്കാദമിക് കൗൺസിലിൽ സമർപ്പിക്കും. അക്കാദമിക് കൗൺസിലാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിെൻറ മൂന്നാം സെമസ്റ്ററിലെ 'തീംസ് ഓഫ് ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്' പേപ്പറിൽ ആര്.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.
വി.ഡി. സവർക്കറുടെ ആരാണ് ഹിന്ദു, എം.എസ്. ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ്, വീ ഓർ ഔർ നേഷൻഹുഡ് ഡിഫൈൻഡ്, ബൽരാജ് മധോകിെൻറ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആൻഡ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്. പ്രതിഷേധം കനത്തതോടെ വിവാദ പുസ്തകങ്ങൾ ഉൾപ്പെട്ട പേപ്പർ മൂന്നാം സെമസ്റ്ററിൽനിന്ന് നാലാം സെമസ്റ്ററിലേക്ക് മാറ്റി. നാലാം സെമസ്റ്റർ തുടങ്ങുംമുമ്പ് വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം സിലബസിൽ മാറ്റംവരുത്താനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.