തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ അഫിലിയേറ്റിങ് സമ്പ്രദായം അവസാനിപ് പിക്കുന്ന കേന്ദ്ര സർക്കാറിെൻറ കരട് വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥക്കെതിരെ കേരളം. ദേ ശീയ വിദ്യാഭ്യാസ നയത്തിെൻറ കരടിൽ അഭിപ്രായമറിയിച്ചുള്ള കത്തിലാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്.
വിദ്യാഭ്യാസ മേഖലയിലെ സംവരണതത്വങ്ങളെക്കുറിച്ച് കര ട് നയം മൗനം പാലിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കേരളം, ഇത് ഉറപ്പാക്കാൻ നടപടി വേണമ െന്നും ആവശ്യപ്പെട്ടു. കേരളത്തിൽ വിദ്യാർഥി പ്രവേശനം മെറിറ്റ്/ സംവരണ അടിസ്ഥാനത്തിലാ ണ്.
സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങൾ സംരക്ഷിക്കുന്ന പരിഷ്കാരങ്ങളെ മാത്രമേ പി ന്തുണക്കൂവെന്ന് കേരളം വ്യക്തമാക്കി. സംസ്ഥാനത്തെ നിലവിലെ വിദ്യാഭ്യാസ ഘടനയെ ദോഷകരമായി ബാധിക്കുന്ന കരട് നയത്തിലെ പല ശിപാർശകളിലും സംസ്ഥാന സർക്കാർ ആശങ്ക അറിയിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിർദേശിക്കപ്പെട്ട ഉന്നത സമിതികളിൽ സംസ്ഥാന പ്രാതിനിധ്യം ഇല്ലാത്ത ഘടന അംഗീകരിക്കാനാകില്ലെന്നും ഇത് ഉറപ്പാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
അഫിലിയേറ്റിങ് സമ്പ്രദായം നിർത്തലാക്കുന്നത് മതിയായ ചർച്ചകളും സമയവുമെടുത്താണ് ചെേയ്യണ്ടത്. കരട് നയത്തിൽ നിർദേശിക്കുന്ന രീതിയിൽ നടപ്പിലാക്കിയാൽ വിദ്യാഭ്യാസ േമഖലയിൽ പ്രതികൂല സാഹചര്യം സൃഷ്ടിക്കും.
കോളജുകൾ നിലവിൽ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്യുന്ന രീതി നിർത്തലാക്കുകയും പകരം ഇവ സ്വയംഭരണ കോളജുകളും ഭാവിയിൽ മികവിനെ അടിസ്ഥാനപ്പെടുത്തി സർവകലാശാലകളുമാക്കി മാറ്റണമെന്നുമായിരുന്നു ഡോ. കസ്തൂരി രംഗൻ അധ്യക്ഷനായി സമർപ്പിച്ച കരട് നയത്തിലെ ശിപാർശ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കോളജുകൾക്ക് ഇൗ രീതിയിലുള്ള മാറ്റം സാധ്യമാകില്ല.
ഇൗ മാറ്റം സാധ്യമാകാത്ത കോളജുകളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളാക്കണമെന്നാണ് കരട് നയത്തിലെ ശിപാർശ. ഇതുവഴി ഇത്തരം പ്രദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള മാർഗം അടഞ്ഞുപോകുമെന്നും അത് പുതിയ തലമുറയെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അഫിലിയേറ്റിങ് സമ്പ്രദായം നിർത്തലാക്കിയാൽ എസ്.സി/ എസ്.ടി ഉൾപ്പെടെയുള്ള പാർശ്വവത്കൃത വിഭാഗങ്ങളുടെ പഠന സൗകര്യങ്ങളെ ബാധിക്കും. നിലവിലുള്ള ത്രിവത്സര ബിരുദ കോഴ്സുകൾക്ക് പകരം സംയോജിത കോഴ്സുകൾ ആരംഭിക്കണമെന്ന നിർദേശത്തെ തത്വത്തിൽ അംഗീകരിച്ച കേരളം, ഇത്തരം കോഴ്സുകൾ നടത്തുന്ന കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങൾക്ക് വഹിക്കാനാകാത്ത രീതിയിലെ നിക്ഷേപം ആവശ്യപ്പെടുന്ന തരത്തിലുള്ള പരിഷ്കാരങ്ങളാണ് കരട് നയത്തിലുള്ളത്. ഇതിെൻറ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽവെക്കരുതെന്നും കേരളം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.