തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശനപരീക്ഷക്ക് മുംബൈയിലെ പരീക്ഷകേന്ദ്രം ഉപേക്ഷിച്ചേക്കും.
മുംബൈ കേന്ദ്രം ഉപേക്ഷിക്കാൻ പ്രോസ്പെക്ടസ് പരിഷ്കരണസമിതിയോഗം സർക്കാറിനോട് ശിപാർശയും ചെയ്തു. കഴിഞ്ഞവർഷം മുംബൈയിൽ പരീക്ഷ നടത്താൻ അനുഭവപ്പെട്ട പ്രയാസത്തിെൻറ സാഹചര്യത്തിലാണ് ഇത്തവണ കേന്ദ്രം വേണ്ടെന്ന ആലോചന ഉയർന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മുംബൈയിൽ പരീക്ഷ നടക്കുന്ന ദിവസം വരെ പൊലീസ് അനുമതി നൽകിയിരുന്നില്ല.
അവസാനനിമിഷമാണ് പൊലീസ് അനുമതി ലഭിച്ചത്. മുംബൈക്ക് പുറമെ ഡൽഹിയിലും ദുബൈയിലുമാണ് സംസ്ഥാനത്തിന് പുറത്ത് പരീക്ഷ കേന്ദ്രങ്ങളുള്ളത്. സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾ ഇത്തവണ ഇതിന് പുറമെ കേരളത്തിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം കൂടി അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടിവരും.
ഏതെങ്കിലും സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുന്നതിന് തടസ്സം നേരിട്ടാൽ ഇൗ വിദ്യാർഥികൾ കേരളത്തിലെ തെരഞ്ഞെടുത്ത കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടിവരും. കഴിഞ്ഞവർഷം ഡൽഹിയിൽ പരീക്ഷകേന്ദ്രം നിശ്ചയിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് ഫരീദാബാദിലേക്ക് മാറ്റിയിരുന്നു.
ദുബൈയിലും പരീക്ഷനടത്തിപ്പിന് പ്രശ്നം നേരിട്ടിരുന്നു. ഇൗ സാഹചര്യത്തിലാണ് മറ്റൊരു കേന്ദ്രം കൂടി അപേക്ഷയിൽ ഉൾപ്പെടുത്തുന്ന രീതിയിൽ മാറ്റം കൊണ്ടുവരാൻ ശിപാർശ ചെയ്തത്.
സംസ്ഥാനത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ മലയാളിവിദ്യാർഥികൾക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികളും കേരള എൻജിനീയറിങ്/ഫാർമസി പ്രവേശനപരീക്ഷ എഴുതാറുണ്ട്.
ജൂൺ 20ന് രാവിലെയും ഉച്ചക്ക് ശേഷവുമായി പരീക്ഷ നടത്താനായിരുന്നു സമിതിശിപാർശ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.