തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഭാഷ ഇടകലര്‍ത്തി എഴുതുന്നതിനുള്ള വിലക്ക് പിന്‍വലിച്ചു. മുന്‍വര്‍ഷങ്ങളില്‍ തുടര്‍ന്നു വന്ന രീതി 2017 മാര്‍ച്ച് പരീക്ഷയിലും പിന്തുടരാവുന്നതാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഡോ. പ്രകാശന്‍ അറിയിച്ചു. ഒരേ വിഷയം രണ്ട് ഭാഷ ഇടകലര്‍ത്തി ഉത്തരം എഴുതാന്‍ പാടില്ളെന്ന് ഹാള്‍ടിക്കറ്റില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് വിവാദമായതോടെയാണ് മുന്‍വര്‍ഷങ്ങളിലെ രീതി തുടരാമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചത്. പുസ്തകരൂപത്തിലുള്ള ലോഗരിതം ടേബിള്‍ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നതിനും ഹാള്‍ടിക്കറ്റില്‍ വിലക്കുണ്ടായിരുന്നു.
ഡയറക്ടറുടെ അറിയിപ്പോടെ ഈ വിലക്കും നീങ്ങും. ഹാള്‍ടിക്കറ്റ് പരിഷ്കരിച്ചപ്പോള്‍ പരീക്ഷനിയമാവലിയില്‍ ഉള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷവിഭാഗം വിശദീകരിക്കുന്നത്. മലയാളത്തില്‍ ഉത്തരമെഴുതുന്ന വിദ്യാര്‍ഥികള്‍ ചില ചോദ്യങ്ങള്‍ക്ക് തമിഴിലോ കന്നടയിലോ ഉത്തരമെഴുതുന്ന സാഹചര്യം നിലവിലുണ്ട്. ഇത് മൂല്യനിര്‍ണയവേളയില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പരീക്ഷനിയമാവലിയിലെ നിര്‍ദേശം ഹാള്‍ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും പരീക്ഷവിഭാഗം വിശദീകരിക്കുന്നു. പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍തന്നെ ഏത് ഭാഷയില്‍ എഴുതുന്നുവെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ക്ളാര്‍ക്സ് ലോഗരിതം ടേബിളിന് പകരം കുട്ടികള്‍ ഡാറ്റാ ബുക്കുമായി പരീക്ഷഹാളില്‍ എത്തുന്നുണ്ട്. ഇതുസംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടിയുടെ നിര്‍ദേശപ്രകാരമാണ് ലോഗരിതം ഷീറ്റുകള്‍ മാത്രം അനുവദിക്കാന്‍ തീരുമാനിച്ചത്. ഷീറ്റ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്‍െറ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. പരീക്ഷയില്‍ ആള്‍മാറാട്ടം ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് മൂന്നുവര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.