തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. ഏകജാലക പ്രവേശനത്തിനായി ആകെ 2,79,966 മെറിറ്റ് സീറ്റുകളിൽ 2,21,744 എണ്ണത്തിലേക്കാണ് ട്രയൽ അലോട്ട്‌മെൻറ്. 4,76,390 പേരാണ് അപേക്ഷിച്ചത്. വിദ്യാർഥികൾ സമർപ്പിച്ച ഒാപ്ഷൻ പ്രകാരമുള്ള അലോട്ട്‌മെൻറ് സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്‌മെൻറ്. ആദ്യ അലോട്ട്‌മെൻറ് 14ന് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അലോട്ട്‌മെൻറ് പരിശോധിക്കാം.
കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് Create Candidate Login -SWS എന്ന ലിങ്കിലൂടെ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്‌മെൻറ് ഫലം പരിശോധിക്കാം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ് പരിശോധിക്കാം. തെറ്റുണ്ടെങ്കിൽ തിരുത്തൽ വരുത്താനും ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം കാൻഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ തിരുത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.