ന്യൂഡൽഹി: 12ാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രക്ഷാകർതൃ സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മുൻകാല പ്രകടനത്തെ അടിസ്ഥാനമാക്കി വിദ്യാർഥികളെ വിലയിരുത്താനും ആവശ്യമെങ്കിൽ കോളജുകൾക്ക് അഭിരുചി പരീക്ഷ നടത്താനും കഴിയണമെന്നും ഇന്ത്യയിലുടനീളമുള്ള രക്ഷകർത്താക്കളെ പ്രതിനിധാനംചെയ്തുകൊണ്ടുള്ള സംഘടനയുടെ കത്തിൽ ചൂണ്ടിക്കാട്ടി.
പുറത്തുള്ള പല സർവകലാശാലകളും ഇേന്റണൽ അസസ്മെന്റ് ഗ്രേഡ് സ്വീകരിക്കുന്നുണ്ട് എന്നിരിക്കെ ഇന്ത്യയിലും അത് നടപ്പാക്കാവുന്നതാണ്. ഒന്നര വർഷത്തിലേറെയായി വിദ്യാർഥികൾ 12ാം ക്ലാസിൽ തന്നെ പഠിക്കുന്നു.
അവരുടെ ശാരീരിക ആരോഗ്യത്തെക്കുറിച്ചും അക്കാദമിക് നഷ്ടങ്ങളെക്കുറിച്ചും ആശങ്കയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. പരീക്ഷയുടെ കാലതാമസം വിദ്യാർഥികളിൽ ഉത്കണ്ഠ, മാനസിക സമ്മർദം, വിഷാദം എന്നിവക്ക് കാരണമാകും.
പരീക്ഷകൾ നീട്ടിവെച്ചാൽ ഫലങ്ങൾക്ക് കാലതാമസമുണ്ടാവുകയും ഇത് അക്കാദമിക നഷ്ടത്തിന് കാരണമാവുകയും ചെയ്യും. പ്രവേശന പ്രക്രിയയെയും പ്രഫഷനൽ കോഴ്സുകളെയും ഇത് ബാധിക്കും. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിന് ഏകീകൃത വിലയിരുത്തൽ രീതി നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം.
കോവിഡിെന്റ മൂന്നാം തരംഗം കുട്ടികളെയും ചെറുപ്പക്കാരെയും കൂടുതലായി ബാധിക്കുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാനാവില്ല. ഈ സന്ദർഭത്തിൽ കുട്ടികളെ പരീക്ഷക്ക് പുറത്തിറക്കുന്നത് പ്രശ്നമാണ്.
ഇത്തരമൊരു സാഹചര്യത്തിൽ ഓഫ്ലൈൻ പരീക്ഷക്ക് ബദൽ കണ്ടെത്തണം. രക്ഷാകർതൃ അസോസിയേഷനുപുറമെ വിദ്യാർഥികളും ഓഫ്ലൈൻ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.