ജോധ്പുർ (രാജസ്ഥാൻ) നാഷനൽ ലോ യൂനിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ് ദ്വിവത്സര എം.ബി.എ (ഇൻഷുറൻസ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.insuranceschoolnlu.ac.inൽ. ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. സീറ്റുകൾ 40. അപേക്ഷാഫീസ് 2000.
യോഗ്യത: 50 ശതമാനം മാർക്കിൽ ബിരുദം. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിലും 50 ശതമാനം മാർക്ക് വേണം. 2022 അല്ലെങ്കിൽ 2023 വർഷത്തെ ഐ.ഐ.എം കാറ്റ്/സിമാറ്റ്/മാറ്റ് സ്കോർ ഉണ്ടാകണം. സംവരണ വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്.
ആദ്യ റാങ്ക് ലിസ്റ്റ് ജൂൺ 15ന് പ്രസിദ്ധപ്പെടുത്തും. ജൂൺ 20നകം ഫീസടച്ച് അഡ്മിഷൻ നേടാം. സെമസ്റ്റർ ട്യൂഷൻ ഫീസ് 60,000 രൂപ അടക്കം വിവിധ ഇനങ്ങളിലായി 4,99,000 രൂപയാണ് കോഴ്സ് ഫീസ്. ഗഡുക്കളായി ഫീസ് അടക്കാം.നാല് സെമസ്റ്ററുകളായുള്ള എം.ബി.എ പ്രോഗ്രാമിൽ ജനറൽ, ലൈഫ്, ഹെൽത്ത്, മറൈൻ,
ഫയർ ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്റ്, ഇൻഷുറൻസ് റെഗുലേഷൻസ്, ഇൻഷുറൻസ് ലോ, ഗ്രൂപ് ഇൻഷുറൻസ് ആൻഡ് പെൻഷൻ, അഗ്രികൾചർ ആൻഡ് ക്രോസ് ഇൻഷുറൻസ്, ബിസിനസ് കമ്യൂണിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് ബ്രാൻഡ് മാനേജ്മെന്റ്, എച്ച്.ആർ.എം, റീ ഇൻഷുറൻസ്, ഇൻഷുറൻസ് അക്കൗണ്ടിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.