തിരുവനന്തപുരം: എം.ബി.ബി.എസ് പ്രേവശനത്തിന് സംസ്ഥാനത്ത് 100 സീറ്റുകൾ കൂടി വർധിച്ചു. പെരിന്തൽമണ്ണ എം.ഇ.എസ്, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജുകളിലാണ് 50 വീതം സീറ്റുകൾ കൂടി വർധിച്ചത്.
രണ്ട് കോളജുകളിലും സീറ്റ് വർധനക്ക് നാഷനൽ മെഡിക്കൽ കമീഷൻ അനുമതി നൽകി. ഇതോടെ സംസ്ഥാനത്തെ എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണം 3855 ആയി വർധിച്ചു. ഇതിൽ 1555 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളിലും 2300 എണ്ണം സ്വകാര്യ സ്വാശ്രയ കോളജുകളിലുമാണ്.
സ്വാശ്രയ കോളജുകളിൽ പാലക്കാട് കരുണ മെഡിക്കൽ കോളജിന് ആരോഗ്യസർവകലാശാല അഫിലിയേഷൻ പുതുക്കി നൽകിയിട്ടില്ല. ന്യൂനതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകിയതായി സർവകലാശാല രജിസ്ട്രാർ ഡോ. എ.കെ. മനോജ്കുമാർ പറഞ്ഞു.
അഫിലിയേഷൻ ലഭിച്ചില്ലെങ്കിൽ കോളജിലെ 100 സീറ്റിലേക്ക് അലോട്ട്മെൻറ് നടത്തില്ല. അതേസമയം, ഇൗ വർഷത്തെ മെഡിക്കൽ, അനുബന്ധകോഴ്സുകളിൽ പ്രവേശനത്തിന് ഒാപ്ഷൻ ക്ഷണിക്കുന്ന വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും. 15 വരെ ഒാപ്ഷൻ രജിസ്ട്രേഷന് സമയം അനുവദിച്ചേശഷം 16ന് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.