തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍ കു​റ​െ​ഞ്ഞ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഈ ​ഘ​ട്ട​ത്തി​ല്‍ വ​രു​ന്ന​ത് സ​ദു​േ​ദ്ദ​ശ്യ​ത്തോ​ടെ​യ​ല്ലെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്.

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സം ശാ​സ്ത്രീ​യ​മാ​യി അ​പ​ഗ്ര​ഥി​ക്കാ​നും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​നും തു​ട​ങ്ങു​ന്ന​ത് 2017-2018 മു​ത​ലാ​ണ്.

ഇ​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് വി​ഭാ​ഗ​ത്തി​നാ​ണ്.

ഇ​വ​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ക​ണ​ക്കാ​ണ് സ​ര്‍ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇൗ ​ക​ണ​ക്ക്​ പ​രി​ശോ​ധി​ച്ചാ​ല്‍ ത​ന്നെ 2018-19 മു​ത​ലാ​ണ് ഗ്രാ​ഫ് മു​ക​ളി​ലോ​ട്ട് ഉ​യ​രാ​ന്‍ തു​ട​ങ്ങു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ണ്. 2017 ജൂ​ണ്‍ ഒ​മ്പ​തി​ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ പു​റ​പ്പെ​ടു​വി​ച്ച വാ​ർ​ത്ത​ക്കു​റി​പ്പി​ല്‍ ആ ​വ​ര്‍ഷം ഒ​ന്നാം ക്ലാ​സി​ല്‍ മാ​ത്രം 12198 വി​ദ്യാ​ർ​ഥി​ക​ള്‍ വ​ർ​ധി​ച്ചെ​ന്നും ര​ണ്ടു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ല്‍ 1.45 ല​ക്ഷം പു​തി​യ വി​ദ്യാ​ർ​ഥി​ക​ള്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഒ​ന്നാം ക്ലാ​സി​ല്‍ മാ​ത്രം 16710 കു​ട്ടി​ക​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത വ​ര്‍ഷം പു​തു​താ​യി 1.86 ല​ക്ഷം കു​ട്ടി​ക​ള്‍ എ​ത്തു​ക​യും ഒ​ന്നാം ക്ലാ​സി​ല്‍ മാ​ത്രം 10,078 കു​ട്ടി​ക​ള്‍ വ​ര്‍ധി​ക്കു​ക​യും ചെ​യ്​​തു.

2019-20ലും 2020-21 ​ലും ഇ​ത് യ​ഥാ​ക്ര​മം 1.64 ല​ക്ഷ​മാ​യും 1.77ല​ക്ഷ​മാ​യും വ​ർ​ധി​ച്ചു. അ​ങ്ങ​നെ 2017 മു​ത​ലു​ള്ള നാ​ലു വ​ര്‍ഷ​ത്തി​ല്‍ പു​തു​താ​യി 6.8 ല​ക്ഷം കു​ട്ടി​ക​ള്‍ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തി​യെ​ന്നും മ​ന്ത്രി കു​റി​പ്പി​ൽ പ​റ​യു​ന്നു.

'മ​ന്ത്രി​യും സം​ഘ​വും വീ​ണ്ടും വ്യാ​ജ ക​ണ​ക്കു​ക​ൾ നി​ർ​മി​ക്കു​ന്നു'

തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തെ പെ​രി​പ്പി​ച്ചു​കാ​ണി​ച്ച ക​ള്ളം പു​റ​ത്താ​യ​പ്പോ​ൾ വീ​ണ്ടും വ്യാ​ജ നി​ർ​മി​ത ക​ണ​ക്കു​ക​ൾ 'സ​മേ​തം' പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത്​ ക​ബ​ളി​പ്പി​ക്കാ​നാ​ണ്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യും കൂ​ട്ട​രും ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ സേ​വ്​ എ​ജു​ക്കേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ർ​ഖാ​ൻ. പ​ക്ഷേ, ആ ​ക​ണ​ക്കു​ക​ളി​ലും 6.8 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ കൂ​ടി​യെ​ന്ന്​ സ​മ​ർ​ഥി​ക്കാ​ൻ മ​ന്ത്രി​ക്ക് ക​ഴി​യു​ന്നി​ല്ല. ഇ​പ്പോ​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത ക​ണ​ക്കു​പ്ര​കാ​രം 2015-16 വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 2020-21ൽ 9862 ​വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മേ കൂ​ടി​യി​ട്ടു​ള്ളൂ. 2019-20 വ​ർ​ഷ​ത്തെ താ​ര​ത​മ്യം ചെ​യ്താ​ലും 50556പേ​ർ മാ​ത്ര​മേ വ​ർ​ധി​ക്കു​ന്നു​ള്ളൂ​വെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

Tags:    
News Summary - minister reiterated that 6.8 lakh children are new arrivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.