തിരുവനന്തപുരം: ഇൗ അധ്യയനവർഷംതന്നെ ന്യൂനപക്ഷ പദവി തെളിയിക്കുന്ന സർട്ടിഫിക്ക റ്റ് ഹാജരാക്കണമെന്ന ഉപാധിയിൽ നൂറോളം ഹയർ സെക്കൻഡറി സ്കൂളുകളിലെ സാമുദായിക േക ്വാട്ട സീറ്റുകളിൽ പ്രവേശനത്തിന് സർക്കാർ അനുമതി നൽകി. പ്രവേശനാനുമതി നൽകാത്തത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിലവിൽ ന്യൂനപക്ഷ പദവിയുള്ള ഹൈസ്കൂളുകളുടെ ഭാഗമായുള്ള ഹയർ സെക്കൻഡറികളിലെ പ്രവേശനം സംബന്ധിച്ചാണ് തർക്കം ഉയർന്നത്. ഹയർ സെക്കൻഡറി വിഭാഗത്തിന് ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റ് ഹാജരാകാത്ത സാഹചര്യത്തിൽ ഇവിടത്തെ സാമുദായിക േക്വാട്ട സീറ്റുകളിലെ പ്രവേശനത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ സർക്കാറിനോട് വ്യക്തത തേടിയിരുന്നു. ഇതേതുടർന്നാണ്, ഇൗ അധ്യയനവർഷംതന്നെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയിൽ പ്രവേശനത്തിന് അനുമതി നൽകി ഉത്തരവിറക്കിയത്.
ഇൗ സ്കൂളുകളിലെ മൊത്തം സീറ്റുകളുടെ 20 ശതമാനമാണ് സാമുദായിക േക്വാട്ടയിൽ നികത്തേണ്ടത്. ന്യൂനപക്ഷ പദവിയില്ലെങ്കിൽ ഇൗ സീറ്റുകൾ പൊതുമെറിറ്റിലാണ് നികത്തുക. ഇത് ബന്ധപ്പെട്ട ന്യൂനപക്ഷ സമുദായത്തിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാകും.ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള കമീഷനാണ് പദവി അനുവദിച്ചുള്ള സർട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. അപേക്ഷയിൽ കമീഷെൻറ നടപടി വൈകുന്നതാണ് സർട്ടിഫിക്കറ്റിന് കാലതാമസമുണ്ടാക്കുന്നതെന്ന് സ്കൂൾ മാനേജ്മെൻറുകൾ പറയുന്നു. കഴിഞ്ഞ വർഷവും വ്യവസ്ഥകളോടെയാണ് പ്രവേശനാനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.