ഗാന്ധി നഗർ (ഗുജറാത്ത്) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (െഎ.െഎ.ടി) 2018 വർഷം നടത്തുന്ന രണ്ടുവർഷത്തെ െറഗുലർ എം.എസ്സി കോഗ്നിറ്റിവ് സയൻസ്, എം.എ സൊസൈറ്റി ആൻഡ് കൾചർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജനുവരി 15വരെ അപേക്ഷ ഒാൺലൈനായി സ്വീകരിക്കും. നാല് സെമസ്റ്ററുകളിലായിട്ടാണ് കോഴ്സ് നടത്തുന്നത്.
യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ 55ശതമാനം മാർക്കിൽ (5.5 സി.ജി.പി.എയിൽ) കുറയാതെയുള്ള ബാച്ചിലേഴ്സ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം (5.0 സി.ജി.പി.എം) മതിയാകും. 2018ൽ ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
വിശദമായ യോഗ്യത മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷ ഒാൺലൈനായി www.iitgn.ac.in/admission.htm എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. തിരഞ്ഞെടുപ്പ്: അക്കാദമിക് മെറിറ്റ് പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ടെസ്റ്റും ഇൻറർവ്യൂവും നടത്തിയാണ് തെരഞ്ഞെടുപ്പ്. 2018 മാർച്ച് 10, 11 തീയതികളിലാണ് ടെസ്റ്റും ഇൻറർവ്യൂവുകളും നടത്തുക. വിവരങ്ങൾക്ക്: www.iitgn.ac.in/admission.htm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.