നീറ്റ്​: ഒന്നാംഘട്ട സീറ്റ്​ അലോട്ട്​മെൻറ്​ പട്ടിക​ പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: അഖിലേന്ത്യ ക്വോട്ട മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യ ഘട്ട സീറ്റ്​ അലോട്ട്​മ​െൻറ്​ പട്ടിക പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക്​ മെഡിക്കൽ കൗൺസലിങ്​ കമ്മിറ്റിയുടെ (എം.സി.സി) ഒൗദ്യോഗിക വെബ്​സൈറ്റായ www.mcc.nic.in ലൂടെ വിദ്യാർഥികളുടെ വിവരങ്ങൾ നൽകിയാൽ അലോട്ട്​മ​െൻറ്​ പട്ടിക ലഭ്യമാകും.  

അലോട്ട്​​െമൻറ്​ ലഭിച്ചവർ ജൂൺ 23നും ജൂലൈ മൂന്നിനും മധ്യേ റിപ്പോർട്ട്​ ചെയ്യണം. നീറ്റ്​ 2018 ആദ്യ റൗണ്ട്​ കൺസലിങ്​ ജൂൺ 13 മുതലാണ്​ ആരംഭിച്ചത്​. 15 ശതമാനം വിദ്യാർഥികൾ മാത്രമാണ്​ അഖി​േലന്ത്യ ക്വോട്ട സീറ്റുകളിലേക്ക്​ രജിസ്​റ്റർ ചെയ്​തത്​. രണ്ടാംഘട്ട കൗൺസിലിങ്ങിനുള്ള  ഒാൺലൈൻ രജിസ്​ട്രേഷൻ ജൂലൈ ആറിനും എട്ടിനും മധ്യേ നടക്കും. 

Tags:    
News Summary - NEET First Allotment List Published -Career and Education News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.