തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് സർവകലാശാലകളിൽ നൂതന പ്രോജക്ട് മോഡ് കോഴ്സുകൾക്ക് ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്. കേരള, എം.ജി, കാലടി, കണ്ണൂർ, നുവാൽസ്, കാലിക്കറ്റ്, കുസാറ്റ് സർവകലാശാലകളിലാണ് അഞ്ച് വർഷത്തേക്കായുള്ള കോഴ്സുകൾക്ക് അനുമതി നൽകിയത്. മൂന്ന് ബാച്ചുകൾ പൂർത്തിയാകുന്ന ഘട്ടത്തിൽ സമഗ്രമായ പരിശോധന നടത്തിയായിരിക്കും കോഴ്സുകൾ പിന്നീട് തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കേരള സർവകലാശാലയിൽ എം.എസ്സി കെമിസ്ട്രി (ഫങ്ഷനൽ മെറ്റീരിയൽസ്), എം.എസ്സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ മെഷീൻ ലേണിങ്, മാസ്റ്റർ ഓഫ് ഡിസൈൻ (സ്പെഷലൈസേഷൻ ഇൻ ഗെയിം ആർട്ട് ഡെവലപ്മെൻറ്, അനിമേഷൻ ഫിലിം മേക്കിങ്, വിഷ്വൽ ഇഫക്ട്സ് ടെക്നോളജി) എന്നീ കോഴ്സുകൾക്കാണ് അനുമതി.
എം.ജി സർവകലാശാലയിൽ എം.എസ്സി ഫിസിക്സ് (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി), എം.എസ്സി ബയോടെക്നോളജി (ഇൻഡസ്ട്രിയൽ ബയോപ്രോസസ്) എന്നീ കോഴ്സുകൾക്കും കാലടി സംസ്കൃത സർവകലാശാലയിൽ പി.ജി ഡിപ്ലോമ ഇൻ സംസ്കൃത ലിംഗ്വിസ്റ്റിക്സ്, മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്മെൻറ്, പി.ജി ഡിപ്ലോമ ഇൻ ആക്ടീവ് എയ്ജിങ് ആൻഡ് വെൽനസ് റിഹാബിലിറ്റേഷൻ എന്നീ കോഴ്സുകൾക്കുമാണ് അനുമതി.
കണ്ണൂർ സർവകലാശാലയിൽ ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്സ്, പി.ജി ഡിപ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, എം.എസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നീ കോഴ്സുകൾക്കാണ് അനുമതി.
നുവാൽസിൽ എക്സിക്യൂട്ടിവ് എൽഎൽ.എം കോഴ്സും കാലിക്കറ്റിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ആൻഡ് അഗ്രിഹോട്ടികൾച്ചറൽ ക്രോപ്സ് എന്നീ കോഴ്സുകൾക്കുമാണ് അനുമതി.
കുസാറ്റിൽ എം.ടെക് ഇൻ സെൻസർ സിസ്റ്റം ടെക്നോളജി, എം.എസ്സി ഇൻ മറൈൻ ജിനോമിക്സ്, എം.എസ്സി ഇൻ ആക്ചൂറിയൽ സയൻസ് കോഴ്സുകൾക്കും അനുമതി ലഭിച്ചു.
പ്രോജക്ട് മോഡ് കോഴ്സുകൾക്ക് സ്ഥിരം അധ്യാപകക നിയമനം നടത്തില്ല. ബന്ധപ്പെട്ട വിഷയമേഖലയിൽ പ്രവൃത്തി പരിചയവും ഗവേഷണ പരിചയവുമുള്ളർക്ക് മുൻഗണന നൽകിയായിരിക്കും അധ്യാപക നിയമനം. നിയമിക്കപ്പെടുന്ന അഞ്ച് വർഷത്തേക്ക് യു.ജി.സി സ്കെയിലിലുള്ള അടിസ്ഥാന ശമ്പളവും ഡി.എയും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.