ന്യൂഡൽഹി: മലയാളം ഉൾപ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ് പഠനത്തിന് അനുമതി നൽകി ഒാൾ ഇന്ത്യ കൗൺസൽ ഫോർ ടെക്നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ് അവസരം.
മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ് പഠനത്തിനാണ് അനുമതി. ഗ്രാമീണ ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾക്ക് അവസരം ഒരുക്കുന്നതിനായാണ് തീരുമാനം. ഗ്രാമീണ മേഖലയിലും മറ്റും പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾ പോലും ഇംഗ്ലീഷിനോടുള്ള പേടിമൂലം ഇൗ കോഴ്സുകളിൽനിന്ന് മാറിനിൽക്കും. ജർമനി, ഫ്രാൻസ്, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങൾ അവരുടെ പ്രദേശിക ഭാഷകളിൽ ഇൗ കോഴ്സുകളുടെ പഠനത്തിന് അവസരം ഒരുക്കിയിരുന്നു.
മാതൃഭാഷയിൽ എൻജിനീയറിങ് പഠനത്തിന് അവസരം ഒരുക്കുകയാണെങ്കിൽ വിദ്യാർഥികൾക്ക് കൂടുതൽ നേട്ടം കൈവരിക്കാനാകുമെന്ന് എ.ഐ.സി.ടി.ഇ ചെയർമാൻ അനിൽ ശാസ്ത്രബുദ്ധെ പറഞ്ഞു.
'രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 500ഒാളം ആപ്ലിക്കേഷനുകൾ ലഭിച്ചു. ഭാവിയിൽ ബിരുദ എൻജിനീയറിങ് കോഴ്സുകൾ 11 ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇൗ ഭാഷകളിൽ എ.ഐ.സി.ടി.ഇ പഠന സാമഗ്രികൾ കൂടി ലഭ്യമാക്കും' -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.