ന്യൂഡൽഹി: വിദേശ സർവകലാശാലകളുമായി സഹകരിച്ച് എജുടെക് കമ്പനികൾ നൽകുന്ന ഓൺലൈൻ പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് അംഗീകാരമുണ്ടാകില്ലെന്ന് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനും (യു.ജി.സി) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലും (എ.ഐ.സി.ടി.ഇ) അറിയിച്ചു.
ഈ വർഷം രണ്ടാം തവണയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകൾ സംബന്ധിച്ച് യു.ജി.സിയും എ.ഐ.സി.ടി.ഇയും മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്.
എജുടെക് കമ്പനികളുമായി സഹകരിച്ച് അംഗീകൃത സർവകലാശാലകളും സ്ഥാപനങ്ങളും വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നൽകുന്നതിനെതിരെ യു.ജി.സിയും എ.ഐ.സി.ടി.ഇയും ഈ വർഷമാദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. ചട്ടപ്രകാരം ഇത്തരത്തിലുള്ള ഫ്രാഞ്ചൈസി കരാറുകൾ അനുവദനീയമല്ല.
'പിഎച്ച്.ഡി ബിരുദത്തിന്റെ നിലവാരം ഉറപ്പാക്കാൻ ആവിഷ്‍കരിച്ച യു.ജി.സി റെഗുലേഷൻ ആക്ട് 2016 പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാൻ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാധ്യസ്ഥമാണ്' -വെള്ളിയാഴ്ച ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓൺലൈൻ പിഎച്ച്.ഡി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ വിദ്യാർഥികൾ വീഴരുതെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.