തിരുവനന്തപുരം: മുന്നൊരുക്കങ്ങളില്ലാതെ ഒാപൺ സർവകലാശാല ആരംഭിച്ചതും സംസ്ഥാനത്തെ സമാന്തര ബിരുദ, ബിരുദാനന്തര പഠനം ഇതിന് കീഴിലേക്ക് മാറ്റിയതും ലക്ഷത്തിലേറെ വിദ്യാർഥികളുടെ ഉപരിപഠനം അനിശ്ചിതത്വത്തിലാക്കി. ശ്രീനാരായണഗുരു ഓപൺ സർവകലാശാലക്ക് കോഴ്സ് നടത്താൻ യു.ജി.സി അംഗീകാരം ലഭിക്കാത്തതാണ് പ്രതിസന്ധി. സർവകലാശാല ആരംഭിച്ചെങ്കിലും വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാകാത്ത സാഹചര്യമാണ്. നൂതന കോഴ്സുകൾ ആരംഭിക്കുമെന്ന് കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുെന്നങ്കിലും ഈ കോഴ്സുകൾ നടത്താനുള്ള പ്രാഥമിക സൗകര്യങ്ങൾപോലും സർവകലാശാലക്കില്ല.
കോഴ്സുകൾക്ക് യു.ജി.സി അനുമതി ലഭിച്ചശേഷം മാത്രമേ ഓപൺ യൂനിവേഴ്സിറ്റി പ്രവർത്തനം ആരംഭിക്കാൻ പാടുള്ളൂവെന്ന സർക്കാർ നിയമിച്ച സ്െപഷൽ ഓഫിസറുടെ റിപ്പോർട്ട് നിരാകരിച്ചുകൊണ്ട് കഴിഞ്ഞവർഷം തിരക്കിട്ട് യൂനിവേഴ്സിറ്റി ആരംഭിച്ചതും വി.സിയുൾെപ്പടെ ഉന്നത ഉദ്യോഗസ്ഥരെ നിയമിച്ചതും വിവാദമായിരുന്നു. കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, സർവകലാശാലകളിലുള്ള സമാന്തര പഠനവും വിദൂര പഠനവും വേർപെടുത്തിയ നിയമഭേദഗതി നിയമസഭ അംഗീകരിച്ചതുകൊണ്ട് ഇവിടങ്ങളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ/വിദൂര പഠന കോഴ്സുകൾ നടത്താനാവില്ല. കഴിഞ്ഞവർഷം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കേരള, കാലിക്കറ്റ് സർവകലാശാലകൾ സമാന്തര കോഴ്സുകൾ തുടർന്നത്. എന്നാൽ ഈ വർഷം വിദൂര കോഴ്സുകൾക്കുള്ള അപേക്ഷ കേരള, കാലിക്കറ്റ് സർവകലാശാലകൾ യു.ജി.സിക്ക് സമർപ്പിച്ചിട്ടില്ലാത്തതിനാൽ ഇവിടെ വിദൂരപഠനം തുടരാൻ തടസ്സങ്ങളുണ്ട്.
സംസ്ഥാനത്തെ പ്ലസ് ടു പാസാകുന്നവരിൽ ഒരു ലക്ഷത്തോളം പേർ തുടർ വിദ്യാഭ്യാസത്തിന് സമാന്തര പഠനത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെ അനിശ്ചിതത്വം നിലനിൽക്കുന്നതുകൊണ്ട് വിദ്യാർഥികളിൽ നല്ലൊരു പങ്ക് തുടർപഠനത്തിന് ഇതര സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ രജിസ്റ്റർ ചെയ്യാനുള്ള സാധ്യതകൾ ഏറെയാണ്.
സംസ്ഥാനത്തെ അഫിലിയേറ്റിങ് സർവകലാശാലകൾക്ക് സമാന്തര വിദ്യാഭ്യാസവും വിദൂര വിദ്യാഭ്യാസവും നടത്താനുള്ള അധികാരം സ്ഥിരമായി നൽകണമെന്നും അതിനനുസൃതമായി സർവകലാശാല നിയമങ്ങൾ അടിയന്തരമായി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.