തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റിയുടെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട സമയം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും.
യു.ജി.സി അംഗീകാരം ലഭിച്ച അഞ്ച് ബിരുദ പ്രോഗ്രാമുകളും രണ്ടു ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ബി.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി അറബിക് സംസ്കൃതം, എം.എ ഇംഗ്ലീഷ്, മലയാളം എന്നീ പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല. എല്ലാ പ്രോഗ്രാമുകൾക്കൊപ്പവും നൈപുണ്യ കോഴ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 50 വയസ്സിനുമുകളിലുള്ളവർക്ക് ടി.സി നിർബന്ധമല്ല. കൂടുതൽ വിവരങ്ങൾ www.sgou.ac.in ൽ. ഫോൺ: 9188909901, 9188909902.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.