ന്യൂഡൽഹി: അടിസ്ഥാന ബിരുദ പഠനം പൂർത്തിയാവതെ ഓപൺ സർവകലാശാലയിൽനിന്നും ലഭിക്കുന്ന ബിരുദാനന്തര ബിരുദം അസാധുവാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ചു നേരത്തേ മദ്രാസ് ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചിട്ടുള്ളതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
തമിഴ്നാട് പബ്ലിക് സര്‍വിസ് കമീഷനില്‍ നിയമനം ലഭിച്ച ഒരാള്‍ അടിസ്ഥാന ബിരുദം നേടാതെ ഓപണ്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയതാണ് പുതിയ കേസ്. അണ്ണാമലൈ സര്‍വകലാശാലയുമായി ബന്ധപ്പെട്ട സമാന സ്വഭാവമുള്ള കേസില്‍ അടിസ്ഥാന ബിരുദം നേടാതെ ഓപണ്‍ സര്‍വകലാശാലയില്‍നിന്നു നേടുന്ന ബിരുദാനന്തര ബിരുദത്തിന് വിലയില്ലെന്നാണ് മദ്രാസ് ഹൈകോടതി നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്.നിലവിലെ കേസിലും പരാതിക്കാരന്റെ ബിരുദാനന്തര ബിരുദത്തിന് വിലയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.