തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ ചോദ്യപേപ്പറുകൾ കുട്ടികൾക്ക് വിലയിരുത്താൻ അവസരമൊരുക്കുന്നു. നിലവിൽ അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരുമാണ് വിലയിരുത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യുടെ നേതൃത്വത്തിലാണ് മാറ്റത്തിനുള്ള നടപടി.
കുട്ടികളുടെ വിലയിരുത്തലിലൂടെ ലഭിക്കുന്ന വിവരങ്ങൾ കൂടി അടിസ്ഥാനമാക്കി വരുംവർഷങ്ങളിൽ ചോദ്യപേപ്പറുകൾ കുറ്റമറ്റരീതിയിൽ തയാറാക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന പദ്ധതി വിശദപഠനങ്ങളുടെ അടിസ്ഥാനത്തിൽ വരുംവർഷങ്ങളിൽ വിപുലീകരിക്കും. പദ്ധതി മറ്റൊരു വേറിട്ട കേരള മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.