തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സർക്കാർ/ എയ്ഡഡ് കോളജുകളിലുമുള്ള എയ്ഡഡ് കോഴ്സുകളിൽ നിയമപ്രകാരം അനുവദിക്കാവുന്ന പരമാവധി (സ്റ്റാറ്റ്യൂട്ടറി മാക്സിമം) സീറ്റുകളിലേക്ക് വിദ്യാർഥി പ്രവേശനത്തിന് സർവകലാശാലകൾക്ക് നിർദേശം നൽകി സർക്കാർ ഉത്തരവ്. ഉത്തരവ് പ്രാവർത്തികമായാൽ സർക്കാർ/ എയ്ഡഡ് കോളജുകളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കാനും കൂടുതൽ പേർക്ക് പ്രവേശനം നൽകാനും സാധിക്കും.
പല സർക്കാർ/ എയ്ഡഡ് കോളജുകളിലും സ്റ്റാറ്റ്യൂട്ടറി മാക്സിമത്തിന് താഴെ മാത്രമാണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവരുടെ അനുപാതം (ഗ്രോസ് എൻറോൾമെന്റ് റേഷ്യോ) വർധിപ്പിക്കണമെന്ന് സർക്കാർ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ നിർദേശിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഓരോ കോഴ്സിലും നിയമപ്രകാരം അനുവദിക്കാവുന്ന പരമാവധി എണ്ണം സീറ്റിൽ പ്രവേശനത്തിന് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. നിലവിൽ കേരള, എം.ജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ കേന്ദ്രീകൃത രീതിയിലാണ് കോളജുകളിലെ ബിരുദ-ബിരുദാനന്തര സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്തുന്നത്. സ്റ്റാറ്റ്യൂട്ടറി മാക്സിമം പ്രകാരം സീറ്റ് വർധിപ്പിച്ചാൽ ഈ സീറ്റുകളിലേക്കും കേന്ദ്രീകൃത രീതിയിൽ പ്രവേശനം നടത്താനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.