പി.ജി ഡെന്റൽ: ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് ലിസ്റ്റ്

തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ െഡന്‍റൽ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ െഡന്‍റൽ കോളജുകളിലെയും 2022ലെ പി.ജി െഡന്‍റൽ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഒക്ടോബർ 11 മുതൽ ലഭ്യമാകും. ഹോം പേജിൽനിന്ന് വിദ്യാർഥികൾ അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് നിർബന്ധമായുമെടുക്കണം.

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ കോളജുകളിൽ 15ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട രേഖകളുമായി പ്രവേശനം നേടണം. അലോട്ട്മെന്‍റ് ലഭിച്ച് നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്‍റും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. വിവരങ്ങൾക്ക്: www.cee.kerala.gov.in 

Tags:    
News Summary - PG Dental-First Phase Allotment List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.