വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പി.​ജി ഡി​പ്ലോ​മ

കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഫോ​റ​സ്ട്രി റി​സ​ർ​ച് ആ​ൻ​ഡ് എ​ജു​ക്കേ​ഷ​നു കീ​ഴി​ൽ ബം​ഗ​ളൂ​രു​വി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ന​ട​ത്തു​ന്ന 34ാമ​ത് ബാ​ച്ച് ഏ​ക​വ​ർ​ഷ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ കോ​ഴ്സ് ഇ​ൻ വു​ഡ് ആ​ൻ​ഡ് പാ​ന​ൽ പ്രൊ​ഡ​ക്ട്സ് ടെ​ക്നോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷ​ഫോ​റ​വും https://iwsti.icfre.gov.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

യോ​ഗ്യ​ത: ബി.​എ​സ് സി (​കെ​മി​സ്ട്രി/​ഫി​സി​ക്സ്/​മാ​ത്ത​മാ​റ്റി​ക്സ്/​ഫോ​റ​സ്ട്രി/​അ​ഗ്രി​ക​ൾ​ച​ർ)/​ബി.​ഇ/​ബി.​ടെ​ക്/​അം​ഗീ​കൃ​ത ബി​രു​ദം. പ്രാ​യ​പ​രി​ധി 1.11.2023ൽ 28 ​വ​യ​സ്സ്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​പി.​എ​ച്ച് വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വു​ണ്ട്.

യോ​ഗ്യ​താ പ​രീ​ക്ഷ​ക്ക് ല​ഭി​ച്ച മാ​ർ​ക്കി​ന്റെ മെ​റി​റ്റ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സെ​ല​ക്ഷ​ൻ. അ​പേ​ക്ഷാ​ഫീ​സാ​യി Director, IWSTക്ക് ​ബം​ഗ​ളൂ​രു​വി​ൽ മാ​റ്റാ​വു​ന്ന 500 രൂ​പ​യു​ടെ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റ് അ​പേ​ക്ഷ​യോ​ടൊ​പ്പം ഉ​ള്ള​ട​ക്കം ചെ​യ്യ​ണം. നി​ർ​ദേ​ശാ​നു​സ​ര​ണം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക്ഷീ​റ്റ് എ​ന്നി​വ​യു​ടെ ഫോ​ട്ടോ കോ​പ്പി​ക​ൾ സ​ഹി​തം ഒ​ക്ടോ​ബ​ർ 31ന​കം The Director, Institute of wood science and Technology, Indian Council of Forestry Research and Education, IPIRTI Campus, PB No 2273, P.O. Yeshwanthpur, Bangalore-560022 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് കാ​മ്പ​സ് റി​ക്രൂ​ട്ട്മെ​ന്റി​ലൂ​ടെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ​പ്ലേ​സ്മെ​ന്റ് ല​ഭി​ക്കും. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഫോ​ൺ: 080-30534000, 30534049, 28394231-32-33; ഇ-​മെ​യി​ൽ dir_iwst@icfre.org.

Tags:    
News Summary - PG Diploma in Wood Science and Technology Institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.