തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിലും (ആർ.സി.സി), സ്വാശ്രയ മെഡിക്കൽ കോളജുകളിലും പി.ജി മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്‍റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
ഫലം തടഞ്ഞുവെച്ചവരുടെയും സ്റ്റേറ്റ് റാങ്ക് ലിസ്റ്റ് പ്രകാരം യോഗ്യത നേടാത്തവരുടെയും ഓൺലൈൻ ഓപ്ഷനുകൾ അല്ലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. സർവിസ് ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്‍റ് ഈ ഘട്ടത്തിൽ നടത്തിയിട്ടില്ല. അലോട്ട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽനിന്ന് അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് നിർബന്ധമായും എടുക്കണം.
അലോട്ട്മെന്‍റ് ലഭിച്ച കോളജുകളിൽ ബുധനാഴ്ച മുതൽ ഫെബ്രുവരി അഞ്ചിന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. മെമ്മോയിൽ സൂചിപ്പിക്കുന്ന മുഴുവൻ ഫീസും ഈ ഘട്ടത്തിൽ കോളജിൽ അടയ്ക്കണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റും ഹയർ ഓപ്ഷനും റദ്ദാകും. വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ 0471 2525300.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.