നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബംഗളൂരു 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഡിസംബർ 15 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
പിഎച്ച്.ഡി (എക്സ്റ്റേണൽ ഫണ്ടിങ് കാറ്റഗറി), ഗവേഷണ പഠനവിഷയങ്ങളും സീറ്റുകളും-ബയോഫിസിക്സ് 3, ബയോസ്റ്റാറ്റിസ്റ്റിക്സ് 4, ക്ലിനിക്കൽ സൈക്കോളജി 19, ക്ലിനിക്കൽ സൈക്കോ ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി 3, ഹ്യൂമൻ ജനറ്റിക്സ് 3, മെൻറൽ ഹെൽത്ത് എജുക്കേഷൻ 1, ന്യൂറോ കെമിസ്ട്രി 3, ന്യൂറോ ഇമേജിങ് ആൻഡ് ഇൻവെൻഷനൽ റേഡിയോളജി 9, ന്യൂറോളജി 12, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ 2, ന്യൂറോ മൈക്രോബയോളജി 3, ന്യൂറോ പാതോളജി 3, ന്യൂറോ ഫിസിയോളജി 7, ന്യൂറോ വൈറോളജി 2, നഴ്സിങ് 2, സൈക്യാട്രിക് സോഷ്യൽവർക്ക് 15, സൈക്യാട്രി/ഹിസ്റ്ററി ഓഫ് സൈക്യാട്രി/മെൻറൽ ഹെൽത്ത് റീഹാബിലിറ്റേഷൻ 29, സ്പീച്ച് പാതോളജി ആൻഡ് ഓഡിയോളജി 5, ഇൻറഗ്രേറ്റിവ് മെഡിസിൻ 2, സൈക്കോളജിക്കൽ സപ്പോർട്ട് ഇൻ ഡിസാസ്റ്റർ മാനേജ്മെൻറ് 2.
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റൈപൻററി കാറ്റഗറി) ഗവേഷണ മേഖലകൾ. എപ്പിലെപ്സി, മൂവ്മെൻറ് ഡിസോർഡർ, ന്യൂറോ മസ്കുലർ ഡിസോർഡർ ഓരോ സീറ്റ് വീതം.
അപേക്ഷാഫീസ് ഓരോ കോഴ്സിനും 1500 രൂപ വീതം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 1000 രൂപ മതി. ഭിന്നശേഷിക്കാർക്ക് (40 ശതമാനം-70 ശതമാനം ഡിസെബിലിറ്റി) ഫീസില്ല.
യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും പ്രവേശന വിജ്ഞാപനവും www.nimhans.ac.inൽ ലഭ്യമാണ്. അപേക്ഷ ഡിസംബർ 15നകം നിംഹാൻസ് ബംഗളൂരുവിന് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.