കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി (എൻ.െഎ.ടി) 2017 ഡിസംബറിലാരംഭിക്കുന്ന പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബർ 25 വരെ സ്വീകരിക്കും. നവംബർ 22, 23 തീയതികളിൽ നടത്തുന്ന ടെസ്റ്റ് /ഇൻറർവ്യൂ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അഡ്മിഷൻ 2017 ഡിസംബർ എട്ടിന് നടക്കും. ഫുൾടൈം, പാർടൈം ഇേൻറൺ, എക്സ്റ്റേൺ സ്കീമുകൾ ലഭ്യമാണ്.
എൻ.െഎ.ടിയുടെ ഇനി പറയുന്ന ഡിപ്പാർട്മെൻറ് /സ്കൂളിലാണ് ഗവേഷണ പഠനാവസരം. ആർക്കിടെക്ചർ, ബയോ ടെക്നോളജി, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മാനേജ്മെൻറ് സ്റ്റഡീസ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, നാനോ സയൻസ് ആൻഡ് ടെക്നോളജി, ഫിസിക്സ്. പിഎച്ച്.ഡി പ്രവേശന വിജ്ഞാപനം www.nitc.ac.in എന്ന വെബ്സൈറ്റിൽ. യോഗ്യത: ഫാക്കൽറ്റി ഒാഫ് എൻജിനീയറിങ്- ബന്ധപ്പെട്ട എൻജിനീയറിങ്/ടെക്നോളജി ബ്രാഞ്ചിൽ 60 ശതമാനം മാർക്കിൽ/6.5/10CGPAയിൽ കുറയാതെ എം.ടെക് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഇതേ മാർക്ക്/ഗ്രേഡോടെ ബി.ഇ/ബി.ടെക് ബിരുദമെടുത്തിരിക്കണം. ഫാക്കൽറ്റി ഒാഫ് ആർക്കിടെക്ചർ- യോഗ്യത: ആർക്കിടെക്ചർ/ഡിസൈൻ/പ്ലാനിങ്/എൻജിനീയറിങ്/ടെക്നോളജിയിൽ 60 ശതമാനം മാർക്കിൽ /6.5/10 CGPAയിൽ കുറയാത്ത മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ടാവണം. ബാച്ചിലേഴ്സ് ഡിഗ്രിയും ഇതേ മാർക്ക്/ഗ്രേഡിൽ കുറയാതെ വേണം
ഫാക്കൽറ്റി ഒാഫ് നാനോ സയൻസ് ആൻഡ് ടെക്നോളജി -യോഗ്യത: എൻജിനീയറിങ്/ടെക്നോളജിയുടെ ഏതെങ്കിലും ഡിസിപ്ലിനിൽ/ നാനോ സയൻസ് ആൻഡ് ടെക്നോളജിയിൽ 60 ശതമാനം മാർക്കിൽ/ 6.5/10 CGPAയിൽ കുറയാതെ എം.ടെക് ബിരുദമെടുത്തിരിക്കണം. അല്ലെങ്കിൽ കെമിസ്ട്രി/ഫിസിക്സ്/ലൈഫ് സയൻസ്/നാനോ സയൻസ് ആൻഡ് ടെക്നോളിയിൽ 60 ശതമാനം മാർക്കിൽ 6.5/10 CGPAയിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയും പ്രാബല്യത്തിലുള്ള GATE സ്കോർ UGCCIR/NBHM/NET/KSCSTE ഫെലോഷിപ് യോഗ്യതയും ഉണ്ടാകണം. ബാച്ചിലേഴ്സ് ഡിഗ്രിക്കും ഇതേ മാർക്ക്/ഗ്രേഡ് നേടിയിരിക്കണം.
ജോലിയുള്ളവർക്കായുള്ള എക്സ്റ്റേണൽ/പാർട്ടൈം പിഎച്ച്.ഡി സ്കീമിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന് ഗേറ്റ് സ്കോർ /UGCCSIR/NBHM/NET/KSCSTE ഫെേലാഷിപ് യോഗ്യത വേണമെന്നില്ല.
ഫാക്കൽറ്റി ഒാഫ് ബയോടെക്നോളജി യോഗ്യത: ബയോടെക്നോളജി ലൈഫ് സയൻസ് വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ 16.5/10 CGPAയിൽ കുറയാതെ എം.ടെക്/എം.എസ്സി യോഗ്യത നേടിയിരിക്കണം. എം.എസ്സി യോഗ്യതയുള്ളവർക്ക് പ്രാബല്യത്തിലുള്ള ഗേറ്റ് സ്കോർ /UGC-CSIR/ NBHM/NET/KSCSTE /OBT ഫെലോഷിപ് യോഗ്യതകൂടി വേണം.
ജോലിയുള്ളവർക്കായുള്ള എക്സ്റ്റേണൽ/പാർട്ടൈം പിഎച്ച്.ഡിക്ക് ഗേറ്റ് സ്കോർ/മറ്റ് െഫലോഷിപ് യോഗ്യത വേണമെന്നില്ല.
ഫാക്കൽറ്റി ഒാഫ് സയൻസ് (കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്) യോഗ്യത: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/കെമിസ്ട്രി/ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്/നാനോ സയൻസ് ആൻഡ് ടെക്നോളജി/മെറ്റീരിയൽ സയൻസ്/ഫോേട്ടാണിക്സ് വിഷയങ്ങളിൽ 60 ശതമാനം മാർക്കിൽ 6.5/10 CGPAയിൽ കുറയാതെ മാസ്റ്റേഴ്സ് ഡിഗ്രിയുള്ളവർക്കും ബന്ധപ്പെട്ട വിഷയങ്ങളിൽ എം.ടെക് യോഗ്യത 60 ശതമാനം മാർക്കിൽ തുല്യ ഗ്രേഡിൽ കുറയാതെയുള്ളവർക്കും അർഹതയുണ്ട്. M.Scകാർക്ക് ഗേറ്റ് സ്കോർ/മറ്റ് ഫെലോഷിപ് യോഗ്യത കൂടിവേണം. ബാച്ചിലേഴ്സ് ഡിഗ്രി തലത്തിലും ഇതേ മാർക്ക്/ ഗ്രേഡ് നേടിയിരിക്കണം.
ഫാക്കൽറ്റി ഒാഫ് മാനേജ്മെൻറ് സ്റ്റഡീസ്-യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കിൽ 16.5/10 CGPAയിൽ കുറയാതെ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിഗ്രിയും UGC NET/CSIR/JRF ഫെലോഷിപ് യോഗ്യതയും നേടിയിരിക്കണം.
വിശദമായ യോഗ്യതാമാനദണ്ഡങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫെലോഷിപ് ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 25,000 രൂപ വീതവും മൂന്ന്, നാല് വിഷയങ്ങളിൽ പ്രതിമാസം 28,000 രൂപ വീതവും ലഭ്യമാകും.
ഒാൺലൈൻ അപേക്ഷ സമർപ്പണത്തിനും വിശദവിവരങ്ങൾക്കും
www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. എസ്.സി-എസ്.ടി വിഭാഗക്കാർക്ക് യോഗ്യതപരീക്ഷയും 55 ശതമാനം മാർക്ക്, തുല്യഗ്രേഡ് മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.