തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനു ഒാൺലൈൻ അപേക്ഷ സമർപ്പണം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ നടത്താം. ട്രയൽ സെപ്റ്റംബർ ഏഴിനും ആദ്യ അലോട്ട്മെൻറ് 13നും പ്രസിദ്ധീകരിക്കും.
സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്/ കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ ഒഴികെയുള്ളവയുമാണ് സർക്കാർ ഏകജാലക പ്രവേശന പരിധിയിൽ വരുന്നത്. മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് അതത് സ്കൂളുകളിൽ അപേക്ഷിക്കണം. മുൻവർഷങ്ങളിൽനിന്ന് ഭേദഗതികളോടെയാണ് ഇത്തവണ പ്രോസ്പെക്ടസ്.
മാറ്റങ്ങൾ അറിഞ്ഞിരിക്കാം
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയൻറിന് മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ് പോയൻറ് ഉണ്ടായാലും പരാമവധി പത്ത് വരെയായി നിജപ്പെടുത്തി. നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്പോർട്സ് കൗൺസിൽ സർട്ടിഫിക്കറ്റ് വേണം.
* എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇൗ വർഷം മുതൽ ഒരു ബോണസ് പോയൻറ് ലഭിക്കും.
* ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെൻറ് ക്വോട്ടയിൽ നികത്തിയിരുന്ന 30 ശതമാനം സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്മെൻറ് ക്വോട്ട, പത്ത് ശതമാനം ബന്ധപ്പെട്ട കമ്യൂണിറ്റി ക്വോട്ട എന്ന രീതിയിലാണ് പ്രവേശനം. കമ്യൂണിറ്റി ക്വോട്ടയിലേക്ക് സ്കൂൾ മാനേജ്മെൻറ് സമുദായത്തിലെ കുട്ടികൾക്ക് മെറിറ്റടിസ്ഥാനത്തിലാണ് പ്രവേശനം.
പ്രവേശന യോഗ്യത
എസ്.എസ്.എൽ.സി (കേരള സിലബസ്), സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ, ടി.എച്ച്.എസ്.എൽ.സി വിജയികൾക്കും തത്തുല്യ പരീക്ഷ വിജയിച്ചവർക്കും അപേക്ഷിക്കാം. പൊതുപരീക്ഷയിലെ ഒാരോ പേപ്പറിനും കുറഞ്ഞത് ഡി പ്ലസ് ഗ്രേഡോ തത്തുല്യ മാർക്കോ വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം. ഗ്രേഡിങ് രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ് സ്കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയശേഷമായിരിക്കും പരിഗണിക്കുക. 2021 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയാകണം. 20 വയസ്സ് കവിയരുത്.
കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന് എസ്.എസ്.എൽ.സി വിജയിക്കുന്നവർക്ക് കുറഞ്ഞ പ്രായപരിധിയില്ല. മറ്റ് ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറ് മാസം വരെ ഇളവിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അധികാരമുണ്ട്.
പട്ടിക ജാതി^വർഗ വിഭാഗ അപേക്ഷകർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ട് വർഷംവരെ ഇളവ് അനുവദിക്കും. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക് 25 വയസ്സുവരെ അപേക്ഷിക്കാം.
അപേക്ഷാ സമർപ്പണത്തിന് കാൻഡിഡേറ്റ് ലോഗിൻ
www.admission.dge.kerala.gov.inലെ 'Click for Higher Secondary Admission' എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. മൊബൈൽ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്വേഡ് നൽകി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെ ആയിരിക്കും അപേക്ഷ സമർപ്പണവും തുടർ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്. അപേക്ഷ സമർപ്പണം, പരിശോധന, ട്രയൽ അലോട്ട്മെൻറ്, ഒാപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖ സമർപ്പണം, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കാൻഡിഡേറ്റ് ലോഗിൻ അനിവാര്യമാണ്.
കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് സ്വന്തമായി അപേക്ഷ സമർപ്പിക്കാം. പത്താംതരം പഠന സ്കീം 'others' വിഭാഗത്തിൽ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയിൽ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റിൽ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഭിന്നശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പണവും ഒാപ്ഷനും
അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാ പരീക്ഷ സ്കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ നൽകിയശേഷം 'Application Submission Mode' (സ്വന്തമായോ/ സ്കൂൾ സഹായക കേന്ദ്രം/ മറ്റ് രീതി) തെരഞ്ഞെടുത്ത് സെക്യൂരിറ്റി ക്യാപ്ച ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതിനുശേഷം ഒാൺൈലൻ അേപക്ഷ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരങ്ങൾ നൽകണം.
അപേക്ഷകെൻറ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് പോയൻറ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയൻറ് നൽകിയാൽ ഒാപ്ഷൻ നൽകുന്ന പേജിലെത്തും.
പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഒാപ്ഷൻ. അപേക്ഷകർ പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഒാപ്ഷനായി നൽകണം. ആദ്യ ഒാപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും രണ്ടാമത്തെ ഒാപ്ഷനായി നൽകണം. പ്രവേശനസാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റി (www.hscap.kerala.gov.in) ലുണ്ട്. സമർപ്പിച്ച ഏതെങ്കിലും ഒാപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചാൽ ശേഷം ഒാപ്ഷനുകൾ റദ്ദാകും. മുകളിലുള്ള ഒാപ്ഷനുകൾ (ഹയർ ഒാപ്ഷൻ) നിലനിൽക്കും.
ഒാപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി സമർപ്പണം പൂർത്തിയാക്കണം.
ഒന്നിൽ കൂടുതൽ വേണ്ട
ഒരു റവന്യൂ ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കരുത്. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഒാരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷ പ്രിൻറൗട്ട് മുൻവർഷങ്ങളിലെ പോലെ വെരിഫിക്കേഷനായി സ്കൂളുകളിൽ നൽകേണ്ട. അപേക്ഷാ ഫീസ് 25 രൂപ പ്രവേശന സമയത്തെ ഫീസിനൊപ്പം നൽകിയാൽ മതി.
അപേക്ഷ സ്കൂൾ വഴിയും
അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ച ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിേച്ചാ അപേക്ഷ സമർപ്പിക്കാം. പുറമെ പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉപയോഗിക്കാം.
പ്രവേശന സമയക്രമം
അപേക്ഷ സമർപ്പണം ^ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ, ട്രയൽ ^സെപ്റ്റംബർ ഏഴ് , ആദ്യ അലോട്ട്മെൻറ് ^സെപ്റ്റംബർ 13, മുഖ്യ അലോട്ട്മെൻറ് (രണ്ടാം അലോട്ട്മെൻറ്) അവസാനിക്കുന്നത് ^സെപ്റ്റംബർ 29, സപ്ലിമെൻററി അലോട്ട്മെൻറ് ഘട്ടം ഒക്ടോബർ ആറ് മുതൽ നവംബർ 15 വരെ. ക്ലാസ് തുടങ്ങുന്നത് -സർക്കാർ തീരുമാനത്തിനനുസരിച്ച്.
സ്പോർട്സ് േക്വാട്ട
സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും ^ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ എട്ടുവരെ, ഒാൺലൈൻ രജിസ്ട്രേഷൻ ^ആഗസ്റ്റ് 31- സെപ്റ്റംബർ ഒമ്പത്, ഒന്നാം അലോട്ട്മെൻറ് ^സെപ്റ്റംബർ 13, മുഖ്യ അലോട്ട്മെൻറ് അവസാനിക്കുന്നത് ^സെപ്റ്റംബർ 23, കമ്യൂണിറ്റി േക്വാട്ട, ഡാറ്റാ എൻട്രി -സെപ്റ്റംബർ 10-20, റാങ്ക് പട്ടിക ^സെപ്റ്റംബർ 22, പ്രവേശനം ആരംഭിക്കുന്നത് ^സെപ്റ്റംബർ 23, മാനേജ്മെൻറ് േക്വാട്ട / അൺ എയ്ഡഡ്, പ്രവേശനം ^സെപ്റ്റംബർ 22 -29
ട്രയൽ അലോട്ട്മെൻറ്
അപേക്ഷകർക്ക് അവസാന പരിശോധനയും തിരുത്തലുകളും വരുത്താൻ ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും മുമ്പ് ട്രയൽ അലോട്ട്മെൻറ് നടത്തും. ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചേശഷം അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് നിർദിഷ്ട ദിവസങ്ങളിൽ തിരുത്താനാകും.
അലോട്ട്മെൻറ് പ്രക്രിയ
രണ്ട് അലോട്ട്മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ഒന്നാം അലോട്ട്മെൻറിൽ ഉയർന്ന ഒാപ്ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. എന്നാൽ, മുഖ്യഅലോട്ട്മെൻറ് ഘട്ടത്തോടെ (രണ്ടാം അലോട്ട്മെൻറ്) പ്രവേശനം സ്ഥിരപ്പെടുത്തണം. മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഒാപ്ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം. അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കില്ല. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറുകൾക്ക് ശേഷം ജില്ലാന്തര സ്കൂൾ/ േകാംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.
സ്ഥിര/ താൽക്കാലിക പ്രവേശനം
ഒന്നാം ഒാപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്ന വിദ്യാർഥികൾ ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും. ഇൗ വിദ്യാർഥികൾക്ക് പിന്നീട് അവസരം നൽകില്ല. താഴ്ന്ന ഒാപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഒാപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന് നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഇൗഘട്ടത്തിൽ ഫീസടക്കേണ്ട. മെച്ചപ്പെട്ട ഒാപ്ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടിയാൽ മതി. കോവിഡ് സാഹചര്യത്തിൽ ഒാൺലൈനായി പ്രവേശനം നേടുന്നതിനും ഇ^പേമെൻറിലൂടെ ഫീസടക്കുന്നതിനുമുള്ള സൗകര്യവും കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാകും.
വി.എച്ച്.എസ്.ഇ അപേക്ഷ 24 മുതൽ
വൊക്കേഷനൽ ഹയർസെക്കൻഡറി പ്രവേശനത്തിന് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ ഒാൺലൈനായി അപേക്ഷിക്കാം. ട്രയൽ സെപ്റ്റംബർ ഏഴിനും ആദ്യ അലോട്ട്മെൻറ് 13നും പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in വെബ്സൈറ്റിൽ പ്രവേശിച്ചശേഷം 'Click for Higher Secondary (Vocational) Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാം. സംസ്ഥാനെത്ത 389 വി.എച്ച്.എസ്.ഇകളിൽ ഏകജാലകത്തിലൂടെയാണ് പ്രവേശനം. ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്. ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പ്രകാരമുള്ള 48 സ്കിൽ കോഴ്സുകൾ വി.എച്ച്.എസ്.ഇ പ്രത്യേകതയാണ്. വിദ്യാർഥികളെ സഹായിക്കാൻ സ്കൂളുകളിൽ ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. പ്രോസ്പെക്ടസ് vhscap.kerala.gov.in ൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.