പ്ലസ് വൺ പ്രവേശനം; സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.

അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കൾ രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും. https://hscap.kerala.gov.in/ വഴി കാൻഡിഡേറ്റ് ലോഗിനിലെ TRANSFER ALLOT RESULTS" എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. ഇതിനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൽമാർ ചെയ്ത് നൽക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ എടുത്ത് നൽകേണ്ടതുമാണ്.

അതേ സ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്മെന്‍റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്മെന്‍റ് ലഭിച്ച സ്കൂളിൽ പ്രവേശനം നേടണം.

Tags:    
News Summary - Plus one admission; School/Combination Transfer Allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.