തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ് വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയനിവാരണത്തിന് അവസരം നല്കുന്ന ലൈവ് ഫോണ്‍-ഇന്‍ ക്ലാസുകള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ ഓരോ വിഷയത്തിനും ഒന്നരമുതല്‍ രണ്ട് മണിക്കൂര്‍ വരെയുള്ള ക്ലാസുകളാണ് ഉള്ളത്.
വ്യാഴം രാവിലെ 10ന് ഫിസിക്സ്, 12ന് അക്കൗണ്ടന്‍സി, രണ്ടിന് ഹിസ്റ്ററി, നാലിന് ഇംഗ്ലീഷ് തത്സമയ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. വെള്ളിയാഴ്ച ഇതേ ക്രമത്തില്‍ കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി ക്ലാസുകളുണ്ടാകും. ശനിയാഴ്ച 10 മുതല്‍ ബോട്ടണിയും സുവോളജിയും 12ന് ഗണിതവും രണ്ടിന് ഇക്കണോമിക്സും നാലിന് കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ആപ്ലിക്കേഷനും സംപ്രേഷണം ചെയ്യും. എണ്‍പതിലധികം റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും firstbell.kite.kerala.gov.inൽ ലഭ്യമാണ്. ലൈവ് ഫോണ്‍-ഇന്‍ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.