തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറ് ഞായറാഴ്ച രാത്രിയോടെ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്കൂളുകളിൽ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിെൻറടുത്ത് നൽകും. അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. തുടർ അലോട്ട്മെൻറുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 12ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: വി.എച്ച്.എസ്.ഇ എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെന്റ് www.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്കൂളിൽ പ്രവേശനംനേടാം. അലോട്ട്മെൻറ് ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.