പ്ലസ്​ വൺ ട്രാൻസ്​ഫർ അലോട്ട്​മെൻറ്​: അപേക്ഷ 27 മുതൽ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ സ​പ്ലി​മെൻറ​റി അ​ലോ​ട്ട്മെൻറി​നു​ശേ​ഷ​മു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് ജി​ല്ല/ ജി​ല്ലാ​ന്ത​ര സ്കൂ​ൾ/​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​ർ അ​ലോ​ട്ട്മെൻറി​ന്​ ഒ​ക്​​ടോ​ബ​ർ 27ന് ​രാ​വി​ലെ 10​ മു​ത​ൽ 30ന് ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ​

ഇ​തു​വ​രെ ഏ​ക​ജാ​ല​ക​സം​വി​ധാ​ന​ത്തി​ൽ മെ​റി​റ്റ് ​േക്വാ​ട്ട​യി​ലോ സ്പോ​ർ​ട്സ് ​േക്വാ​ട്ട​യി​ലോ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ ​ട്രാ​ൻ​സ്​​ഫ​റി​നാ​യി അ​പേ​ക്ഷി​ക്കാ​നാ​വൂ. ഒ​ന്നാം ഓ​പ്ഷ​നി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലു​ള്ള അ​പേ​ക്ഷ​ക​ർ​ക്ക് അ​ധി​ക സീ​റ്റ് സൃ​ഷ്​​ടി​ച്ച് അ​ലോ​ട്ട്മെൻറ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ/​കോ​മ്പി​നേ​ഷ​ൻ ട്രാ​ൻ​സ്ഫ​റി​ന് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ട്രാ​ൻ​സ്​​ഫ​ർ അ​ലോ​ട്ട്​​മെൻറി​നാ​യി കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ 'Apply for School/Combination Transfer' എ​ന്ന ലി​ങ്കി​ലൂ​ടെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​ഴി​വു​ക​ളു​ടെ വി​വ​രം 27ന് ​രാ​വി​ലെ ഒ​മ്പ​തി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ൾ അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റാ​യ www.hscap.kerala.gov.in ൽ ​ല​ഭി​ക്കും.

Tags:    
News Summary - Plus One Transfer Allotment: From 27th onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.