പ്ലസ് വൺ ട്രയൽ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിന്റെ വെബ്സൈറ്റായ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്മെന്റ് ഫലം പരിശോധിക്കാം.

31ന് വൈകീട്ട് അഞ്ചു മണിവരെ ഫലം പരിശോധിക്കാം. തിരുത്തലുകൾ ഉണ്ടെങ്കിൽ കാൻഡിഡേറ് ലോഗിനിലെ Edit Application എന്നതിലൂ​ടെ തിരുത്തലുകൾ നടത്താം. തിരുത്തലുകൾവരുത്തി കൺഫർമേഷൻ നൽകുന്നതിനുള്ള സമയവും 31ന് വൈകീട്ട് അഞ്ചു വരെയാണ്. നേരത്തേ 28ന് ട്രയൽ അലോട്മെന്റ് വരുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ അത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു. 

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓൺലൈൻ അപേക്ഷ സമർപ്പണം കഴിഞ്ഞ 18ൽ നിന്ന് 25 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്. ആഗസ്റ്റ് 23മുതൽ സെപ്റ്റംബർ 30 വരെ സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ നടക്കും. സെപ്റ്റംബർ 30ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്‌മെന്റ് ആഗസ്റ്റ് 17നും അവസാനിക്കും. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് ഒന്ന് മുതൽ സ്‌കൂളുകളിൽ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒമ്പതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും.

കമ്മ്യൂണിറ്റി ക്വാട്ടയിൽ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ആഗസ്റ്റ് 22 മുതൽ സമർപ്പിക്കാം. റാങ്ക് പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. മാനേജ്‌മെൻറ്ക്വാട്ടയിൽ ആഗസ്റ്റ് ആറ് മുതൽ 20 വരെ പ്രവേശനം നടത്താം. അൺ എയ്ഡഡ് ക്വാട്ട പ്രവേശനം ആഗസ്റ്റ് ആറ് മുതൽ 20 വരെ നടത്താം.

ട്രയൽ അലോട്മെന്റ് ഇങ്ങനെ അറിയാം

www.admission.dge.kerala.gov.in സന്ദർശിക്കുക

click for higher secondary എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക

Trial list ക്ലിക്ക് ചെയ്യുക

അപ്പോൾ റിസൽറ്റ് അറിയാം

Tags:    
News Summary - plus one trial allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.