പ്ലസ്​ വൺ ട്രയൽ അലോട്ട്​​മെന്‍റ്​ പ്രസിദ്ധീകരിച്ചു; തിരുത്തലുകൾ 31 വരെ

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഡ്​​മി​ഷ​ൻ ഗേ​റ്റ്​​വേ ആ​യ www.admission.dge.kerala.gov.in ലെ ‘Click for Higher Secondary Admission’ ​എ​ന്ന ലി​ങ്കി​ലൂ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ഡ്​​മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ച്​ Candidate Login-SWS എ​ന്ന​തി​ലൂ​ടെ ലോ​ഗി​ൻ ചെ​യ്ത്​ Trial Results എ​ന്ന ലി​ങ്കി​ലൂ​ടെ ഫ​ലം പ​രി​ശോ​ധി​ക്കാം. എ​സ്.​എ​സ്.​എ​ൽ.​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഫ​ലം ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റി​ൽ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ ഗ്രേ​ഡ്​ വ്യ​ത്യാ​സം ജൂ​ൺ അ​ഞ്ചി​ന്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഒ​ന്നാം അ​ലോ​ട്ട്​​​മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കും. എ​സ്.​എ​സ്.​എ​ൽ.​സി (എ​ച്ച്.​ഐ), ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷ​മു​ള്ള തി​രു​ത്ത​ലി​ന്‍റെ ​അ​വ​സ​ര​ത്തി​ൽ ഗ്രേ​ഡ്​ മാ​റ്റം ഉ​ൾ​പ്പെ​ടു​ത്ത​ണം.

മേ​യ്​ 31ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ട്ര​യ​ൽ അ​ലോ​ട്ട്​​മെ​ന്‍റ്​ പ​രി​ശോ​ധി​ക്കാം. തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ Edit Application എ​ന്ന ലി​ങ്കി​ലൂ​ടെ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ൾ/ ഉ​ൾ​പ്പെ​ടു​ത്ത​ലു​ക​ൾ വ​രു​ത്തി 31ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​ന​കം ഫൈ​ന​ൽ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ട​ത്ത​ണം. ഇ​തി​നു​ശേ​ഷം തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ ക​ഴി​യി​ല്ല. ഇ​തി​നു​ള്ള സ​ഹാ​യം സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ലെ ഹെ​ൽ​പ്​ ഡെ​സ്​​കു​ക​ളി​ൽ ല​ഭ്യ​മാ​ണ്. 

Tags:    
News Summary - Plus One trial allotment published-Corrections up to 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.