പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഇന്നുമുതൽ; എസ്.എസ്.എൽ.സി നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പൊതുപരീക്ഷകൾക്ക് ബുധനാഴ്ച തുടക്കം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളാണ് നടക്കുക. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങും.

ഏപ്രിൽ 26 വരെയാണ് ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ. കേരളത്തിനകത്തും പുറത്തുമുള്ള 2005 കേന്ദ്രങ്ങളിലായി 4,33,325 വിദ്യാർഥികൾ പരീക്ഷയെഴുതും. രാവിലെ 9.45 മുതൽ 12.30 വരെയാണ് പരീക്ഷ. കോവിഡ് സാഹചര്യത്തിൽ 60 ശതമാനം പാഠഭാഗങ്ങൾ ഫോക്കസ് ഏരിയയായി നിശ്ചയിച്ചും ഇതിൽനിന്ന് 70 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ ഉറപ്പാക്കിയുമാണ് ചോദ്യപേപ്പർ ഘടന തയാറാക്കിയത്. 50 ശതമാനം ചോദ്യങ്ങൾ ചോയ്സായി അധികം ഉൾപ്പെടുത്തിയിട്ടുണ്ട്. ബെഞ്ചിൽ രണ്ട് വിദ്യാർഥി എന്ന നിലയിൽ ക്ലാസ് റൂമിൽ 20 പേർക്കാണ് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്.

Tags:    
News Summary - Plus Two and VHSE exams from today; SSLC tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.