തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.polyadmission.org ൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനനതീയതിയും നൽകി ‘ചെക്ക് യുവർ അലോട്ട്മെന്റ്, ചെക്ക് യുവർ റാങ്ക്’ എന്നീ ലിങ്കുകൾ വഴി അലോട്ട്മെന്റും റാങ്കും പരിശോധിക്കാം.
ആദ്യ അലോട്ട്മെന്റിൽ ഒന്നാം ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ കിട്ടിയ കോളജിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു പ്രവേശനം നേടണം. നിലവിൽ ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായവർക്കും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു പ്രവേശനം നേടാം.
ലഭിച്ച അലോട്ട്മെന്റ് നിലനിർത്തി ഉയർന്ന ഓപ്ഷനുകളിലേക്കു് മാറാൻ ആഗ്രഹിക്കുന്നവർ ഏറ്റവുമടുത്ത സർക്കാർ / എയ്ഡഡ് / ഐ.എച്ച്.ആർ.ഡി / കേപ്പ് പോളിടെക്നിക്കുകളിലേതെങ്കിലും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകും) രജിസ്റ്റർ ചെയ്യണം.
ഇവർ രണ്ടാമത്തെ അലോട്ട്മെന്റിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. കിട്ടിയ അലോട്ട്മെൻറിൽ താൽപര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ട.
അലോട്ട്മെന്റ് ലഭിച്ചവർക്ക് നിലവിലെ ഓപ്ഷൻ പുനഃക്രമീകരണം ചെയ്യുന്നതിനോ ഒഴിവാക്കുന്നതിനോ അഡ്മിഷൻ പോർട്ടലിലെ പാർഷ്യൽ കാൻസലേഷൻ, റീ അറേഞ്ച്മെന്റ് ഓഫ് ഓപ്ഷൻസ് എന്ന ലിങ്ക് വഴി സാധിക്കും. ജൂലൈ നാലിന് വൈകീട്ട് നാലിനകം ഇതു പൂർത്തീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.