തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിങ് (ഐ.എച്ച്.ആർ.ഡി, കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ (കേപ്), എൽ.ബി.എസ്), സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് ജൂൺ 12 വരെ www.polyadmission.org പോർട്ടൽ വഴി അപേക്ഷിക്കാം. എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, സി.ബി.എസ്.ഇ പത്താംതരം, മറ്റ് തുല്യതാപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോവിഷയങ്ങളായി പഠിച്ചവർക്ക് എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനീയറിങ് സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം.
കേരളത്തിലെ ഗവൺമെന്റ്/ഗവ. കോസ്റ്റ്ഷെയറിങ് പോളിടെക്നിക്കുകളിലെ മുഴുവൻ സീറ്റിലേക്കും എയ്ഡഡ് പോളിടെക്നിക്കുകളിലെ 85 ശതമാനം സീറ്റിലേക്കും സ്വാശ്രയ പോളിടെക്നിക്കുകളിലെ 50 ശതമാനം ഗവ. സീറ്റിലേക്കുമാണ് കേന്ദ്രീകൃത പ്രവേശനം. ടി.എച്ച്.എസ്.എൽ.സി വിജയിച്ചവർക്ക് പത്തും, വി.എച്ച്.എസ്.ഇ പാസായവർക്ക് രണ്ടും ശതമാനം വീതം സീറ്റ് സംവരണമുണ്ട്. വി.എച്ച്.എസ്.ഇ പാസായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. എസ്.എസ്.എൽ.സിക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇൻഡക്സ് സ്കോർ നിശ്ചയിക്കുന്നത്.
ഫീസ്: ജനറൽ 200, എസ്.സി, എസ്.ടി 100. അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി www.polyadmission.org വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. ജൂൺ 11 വരെ ഇത് ചെയ്യാം. എൻ.സി.സി/സ്പോർട്സ് േക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറേറ്റിലേക്കും സ്പോർട്സ് കൗൺസിലിലേക്കും നൽകണം. മാനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഓരോ കോളജിലേക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒരു വിദ്യാർഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം.
ജൂൺ 19ന് താൽക്കാലിക റാങ്ക് പട്ടികയും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 24 വരെ അപേക്ഷകളിലെ പിഴവ് തിരുത്താം. ജൂലൈ ഒന്നിന് അന്തിമ റാങ്ക് പട്ടികയും ഒന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ജൂലൈ അഞ്ച് വരെ കോളജുകളിൽ പ്രവേശനംനേടാം. ജൂലൈ പത്തിന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂലൈ 17 വരെ കോളജുകളിൽ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org സന്ദർശിക്കുക.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, ആർക്കിടെക്ചർ, ഓട്ടോമൊബൈൽ, ബയോമെഡിക്കൽ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിങ് ആൻഡ് ബിഗ് ഡാറ്റ, സിവിൽ എൻജിനീയറിങ്, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജി. ആൻഡ് പ്ലാനിങ്, കമ്പ്യൂട്ടർ ഹാഡ്വെയർ, കമ്യൂണിക്കേഷൻ ആൻഡ് നെറ്റ്വർക്കിങ്, കൊമേഴ്സ്യൽ പ്രാക്ടീസ്, സിവിൽ ആൻഡ് റൂറൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ എൻജിനീയറിങ്, സിവിൽ ആൻഡ് എൻവയൺമെന്റൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് എൻജി., എൻവയൺമെന്റൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജി. ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ടെക്നോളജി, ഫുഡ് പ്രോസസിങ് ടെക്നോളജി, ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ, ഇന്സ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മാനുഫാക്ചറിങ് ടെക്നോളജി, പോളിമെർ ടെക്നോളജി, പ്രിന്റിങ് ടെക്നോളജി, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, റിന്യൂവബിൾ എൻജിനീയറിങ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, ടെക്സ്റ്റൈൽ ടെക്നോളജി, വുഡ് ആൻഡ് പേപ്പർ ടെക്നോളജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.